ബജറ്റ് തീരുമാനങ്ങള്‍ പ്രവചിച്ചാല്‍ സ്വര്‍ണ മോതിരം സമ്മാനം നല്‍കുമെന്ന തോമസ് ഐസക്കിന്റെ വാഗ്ദാനം നിയമവിരുദ്ധവും മുന്‍കൂര്‍ ജാമ്യമെടുക്കലും ; പരിഹാസവുമായി സന്ദീപ് വാര്യർ

തോമസ് ഐസക്കിനെതിരെ വിമർശനവുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.ബജറ്റ് തീരുമാനങ്ങള്‍ പ്രവചിച്ചാല്‍ സ്വര്‍ണ മോതിരം സമ്മാനം നല്‍കുമെന്ന തോമസ് ഐസക്കിന്റെ വാഗ്ദാനം നിയമവിരുദ്ധവും മുന്‍കൂര്‍ ജാമ്യമെടുക്കലുമാണെന്ന് സന്ദീപ് ജി വാര്യര്‍ പറഞ്ഞു . ഇത് ഐപിഎല്‍ വാതുവെപ്പ് പോലെ തന്നെ കുറ്റകരമാണ് . സംസ്ഥാന ബജറ്റിന്റെ ഗൗരവത്തിനും അന്തസ്സിനും യോജിക്കാത്ത നടപടിയാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം . അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ബജറ്റ് തീരുമാനങ്ങള്‍ പ്രവചിച്ചാല്‍ സ്വര്‍ണ മോതിരം സമ്മാനം നല്‍കുമെന്ന തോമസ് ഐസക്കിന്റെ വാഗ്ദാനം നിയമവിരുദ്ധവും മുന്‍കൂര്‍ ജാമ്യമെടുക്കലുമാണ് . അതായത് ഈ മന്ത്രിസഭയുടെ ഒന്നാം ബജറ്റ് ചോര്‍ന്നതു പോലെ ഈ ബജറ്റും ചോരും അല്ലെങ്കില്‍ ചോര്‍ത്തും . പ്രവചനം ബജറ്റ് ചോര്‍ന്നതാണോ അല്ലയോ എന്നെങ്ങനെ പറയാന്‍ കഴിയും ? ബജറ്റ് വില്‍ക്കാന്‍ തീരുമാനിച്ചവര്‍ ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടു പിടിച്ച ഉപായമാണ് പ്രവചന മത്സരം .ഇത് ഐപിഎല്‍ വാതുവെപ്പ് പോലെ തന്നെ കുറ്റകരമാണ് . സംസ്ഥാന ബജറ്റിന്റെ ഗൗരവത്തിനും അന്തസ്സിനും യോജിക്കാത്ത നടപടിയാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം .പ്രഖ്യാപിച്ചത് തോമസ് ഐസക്കായത് കൊണ്ട് കാര്യമാക്കേണ്ട എന്ന് ആലപ്പുഴക്കാര്‍ പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തിനെ തുടര്‍ന്ന് ഐസക്ക് നട്ട മുപ്പത്തൊന്നായിരം പ്ലാവുകളില്‍ നിന്ന് വീഴുന്ന ചക്കകളില്‍ ചവിട്ടാതെ ആലപ്പുഴയില്‍ നടക്കാനാവില്ലല്ലോ .എന്തായാലും ബഹു ധനകാര്യ മന്ത്രിയുടെ ഓഫര്‍ സ്വീകരിച്ച് ആദ്യ പ്രവചനം ഞാന്‍ നടത്തുന്നു.'ആയുര്‍വേദ ചികിത്സക്ക് പോകുന്ന മന്ത്രിമാര്‍ക്ക് തോര്‍ത്തുമുണ്ട് വാങ്ങുന്നതിലേക്കായി ആറ് കോടി രൂപ കിഫ്ബി വഴി അനുവദിക്കും.'കുറിപ്പ് അവസാനിക്കുന്നു.
https://www.facebook.com/Malayalivartha