ഗണേശന്‍ നോക്കിരസിച്ചു... കരിങ്കൊടി കാണിച്ചവരെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എയും സംഘവും കൈയ്യേറ്റം ചെയ്തതായി പരാതി; പട്ടാപ്പകല്‍ നടന്ന മുണ്ടൂരിയുള്ള സിനിമാ സ്റ്റൈല്‍ അടി വൈറലയാതോടെ മറുപടിയുമായി ഗണേഷ്‌കുമാര്‍; പോലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപണം

അങ്ങനെ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ പ്രതിഷേധക്കാരെ സ്വന്തം അനുയായികള്‍ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിലാണ് ഗണേഷ് കുമാറാണ്. കൈകാര്യം ചെയ്യാന്‍ മുന്നിലുള്ളതാകട്ടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയും. എന്തായാലും മുണ്ടൂരിയുള്ള പി.എയുടേയും സംഘത്തിന്റേയും അടി വലിയ ചര്‍ച്ചയാകുകയാണ്.
കരിങ്കൊടി കാണിച്ചവരെ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എയും സംഘവും കൈയ്യേറ്റം ചെയ്തു എന്നാണ് പുറത്തുവരുന്ന പരാതി. എം.എല്‍.എയുടെയും പൊലീസിന്റേയും സാനിധ്യത്തിലാണ് പ്രദീപ് കോട്ടാത്തലയും സംഘവും യൂത്ത്‌കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്തത്. മര്‍ദിച്ചവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കുന്നിക്കോട് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. എന്നാല്‍ പ്രദീപ്കുമാര്‍ നിലവില്‍ പഴ്‌സണല്‍ സ്റ്റാഫില്‍ ഇല്ലെന്ന്എംഎല്‍എയുടെ ഓഫിസ് വിശദീകരിച്ചു.
പത്തനാപുരം വെട്ടിക്കവലയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍ എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരാണ് പട്ടാപ്പകല്‍ നടുറോഡില്‍ നിന്ന് അടികൊള്ളുന്നത്. കൈകാര്യം ചെയ്യാന്‍ മുന്നിലുള്ളതാകട്ടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയും. അതിനാല്‍ തന്നെ ഇതിനും പ്രാധാന്യമേറുന്നു. അനുയായികള്‍ ഇങ്ങനെ അഴിഞ്ഞാടുമ്പോള്‍ ഇതിലൊന്നും ഇടപെടാതെ എം.എല്‍.എ വാഹനത്തില്‍ തന്നെയിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.
സ്ഥലത്ത് നിന്നു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
കോക്കാട്ടുള്ള ക്ഷീരവികസന സമിതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെംബറെ ക്ഷണിക്കാത്തിനെതിരെയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപ് കോട്ടാത്തല പ്രതിയായത്. കഴിഞ്ഞ കഴിഞ്ഞ നവംബറിലാണ് കാസര്‍കോട് എസ്.പി. നിയോഗിച്ച പ്രത്യേക സംഘം പത്തനാപുരത്തെ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വസതിയില്‍നിന്ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി സംഘം വിപുലപ്പെടുത്തുകയും ചെയ്തിരുന്നു. ജനുവരി 24ന് മാപ്പുസാക്ഷിയുടെ ബന്ധുവിനെ ജ്വല്ലറിയില്‍ എത്തി നേരില്‍ക്കണ്ടെന്നും പിന്നീട് ഫോണ്‍ വിളിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി.
നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും കാര്യമായ വെളിപ്പെടുത്തല്‍ പ്രദീപ് നടത്തിയില്ല. ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്നുമാത്രമാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്. കാസര്‍കോട് വന്നത് ആരാധനാലയത്തില്‍ സന്ദര്‍ശനം നടത്താനും ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനുമാണ് എന്ന മൊഴികളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു.
ചോദ്യംചെയ്യലില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊല്ലത്ത് പോയി തെളിവെടുക്കാം എന്ന് കരുതിയ പൊലീസ് പക്ഷേ പോയില്ല. കൂടുതലായി വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ തിരുനല്‍വേലിയില്‍ പോകാനും പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലായ ആദ്യ ദിവസം മുതല്‍ പ്രദീപ് സഹകരിച്ചിരുന്നില്ല. ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്.പി. ഓഫിസിലാണ് ചോദ്യംചെയ്യല്‍ നടന്നത്. ആ കേസില്‍ നിന്നും ഊരിയ ശേഷമാണ് ഇപ്പോള്‍ യൂത്തുകോണ്‍ഗ്രസുകാരെ തല്ലിയ സംഭവത്തിലും രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha