സംസ്ഥാന പാതയില്‍ മങ്കര കൂട്ടുപാതക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ വീട്ടിലേക്ക് പാഞ്ഞുകയറി മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു... അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് മുങ്ങി, വീട്ടുടമയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

സംസ്ഥാന പാതയില്‍ മങ്കര കൂട്ടുപാതക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ വീട്ടിലേക്ക് പാഞ്ഞുകയറി മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് മുങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ച 3.30ഓടെയാണ് സംഭവം. രണ്ടംഗസംഘം ഓടിച്ച ബൈക്കാണ് നിയന്ത്രണം തെറ്റി വീട്ടിലേക്ക് കയറിയത്. വീടിന് മുന്നില്‍ കൂട്ടിയിട്ടിരുന്ന ചെങ്കല്ലുകളില്‍ ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവക്ക് മീതെ പാഞ്ഞ് ഇടിച്ചുകയറി വീട്ടിലെ ചുമരില്‍ തട്ടി മറിയുകയായിരുന്നു.
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ സ്‌കൂട്ടര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മങ്കര പാലക്കപറമ്ബില്‍ കെ.ഇ. അസ്സനാരുടെ വീട്ടിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്ത് വന്നപ്പോള്‍ യുവാക്കളിലൊരാള്‍ക്ക് മുട്ടിന് പരിക്കേറ്റ നിലയിലായിരുന്നു. എന്നാല്‍ വീട്ടുടമ പൊലീസില്‍ വിവരം അറിയിക്കാന്‍ തയാറായതോടെ രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അപകടത്തില്‍പെട്ട ബൈക്കും ഉപേക്ഷിച്ച് ഇവര്‍ സ്ഥലം വിടുകയായിരുന്നു. യുവാവിന്റെ കൈയില്‍ ഒരു കവറുണ്ട്. പൊലീസ് സി.സി.ടിവി പരിശോധിച്ചു. കൊല്ലം രജിസ്ട്രഷനുള്ള ബൈക്കാണ്. വീട്ടുടമയുടെ പരാതിയില്‍ മങ്കര പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha