വേഷം കൊണ്ടും നോട്ടം കൊണ്ടും.... ലോകത്തെ മാറ്റിമറിച്ച ഡൊണാള്‍ഡ് ട്രംപിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ നേതൃത്വം നല്‍കിയ നാന്‍സി പെലോസി ശ്രദ്ധേയയാകുന്നു; കരുത്തുറ്റ നാന്‍സിയുടെ തീരുമാനങ്ങള്‍ക്ക് പിന്നാലെ വേഷം കൊണ്ടും ശ്രദ്ധേയയായാകുന്നു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പതനത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി ശ്രദ്ധേയയാകുകയാണ്. നാന്‍സിയുടെ പല നിര്‍ണായക തീരുമാനങ്ങളാണ് ട്രംപിന് അതിവേഗത്തില്‍ പടിയിറങ്ങേണ്ടി വരുന്നത്. ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം അംഗീകരിച്ച ജനപ്രതിനിധി സഭ നിയന്ത്രിച്ച സ്പീക്കര്‍ നാന്‍സി പെലോസി ധീരമായ തീരുമാനം കൊണ്ടു മാത്രമല്ല വേഷം കൊണ്ടും ശ്രദ്ധേയയായിരിക്കുകയാണ്. പൂര്‍ണമായും കറുത്ത വേഷത്തിലായിരുന്നു ചരിത്ര സന്ദര്‍ഭത്തില്‍ പെലോസി സഭയില്‍എത്തിയത്. പെലോസിയുടെ വേഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ചില രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകകരമായ ഒരു കാര്യം കണ്ടെത്തി. 2019 ല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അംഗീകരിച്ചപ്പോഴും പെലോസി ധരിച്ചത് ഇതേ കറുത്ത വസ്ത്രം തന്നെ. ഒരേയൊരു മാറ്റം ഇപ്പോള്‍ ധരിച്ചിരിക്കുന്നപൂക്കള്‍ പ്രിന്റ് ചെയ്ത മാസ്‌ക് മാത്രം. 2019 ല്‍ കോവിഡിനു മുന്‍പത്തെ കാലമായതിനാല്‍ അന്നവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. പ്രസിഡന്റിന്റെ കുറ്റവിചാരണയ്ക്ക്അംഗീകാരം നല്‍കുന്ന ചടങ്ങില്‍ ധരിക്കാന്‍വേണ്ടി മാത്രം പെലോസി കറുത്ത വസ്ത്രം മാറ്റിവച്ചിരിക്കുകയാണോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തി. അതോടെ അവരുടെ വേഷം ഇപ്പോള്‍ ഈംപീച്ച്‌മെന്റ് ഡ്രെസ് എന്നാണറിയപ്പെടുന്നത്.
വസ്ത്രധാരണത്തിലൂടെ പെലോസി ജനങ്ങള്‍ക്കു വ്യക്തമായ സന്ദേശം നല്‍കുകയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ തങ്ങളും ട്രംപിനെതിരായ പ്രമേയം പാസ്സാക്കുന്ന ദിവസം പെലോസിയെപ്പോലെ കറുത്ത വേഷം ധരിക്കുമായിരുന്നെന്നും പലരും അഭിപ്രായപ്പെട്ടു. ദ് ക്യൂന്‍ ഓഫ് ഷെയ്ഡ് എന്നാണു ചിലര്‍ ഇപ്പോള്‍ പെലോസിയെ വിശേഷിപ്പിക്കുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് രണ്ടു തവണ ഈംപീച്ച്‌മെന്റ് നടപടികള്‍ക്കു വിധേയനാകുന്നത്. ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് തള്ളിയതോടെയാണ് ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ നടപടികളിലേക്കു കടന്നതും കുറ്റവിചാരണയ്ക്ക് അംഗീകാരം നല്‍കിയതും. 5 റിപ്പബ്ലിക്കന്‍അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതും ട്രംപിനു തിരിച്ചടിയായി. എന്നാല്‍ റിപ്പബ്ലിക്കന്‍ കക്ഷിക്കു ഭൂരിപക്ഷമുള്ള സെനറ്റിലും വിചാരണയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലേ ട്രംപിനെതിരായ നടപടി സാധ്യമാകൂ. ഇംപീച്ച്‌മെന്റ് നടന്നാലും ഇല്ലെങ്കിലും 20 ന് നടക്കുന്ന അധികാരക്കൈമാറ്റം ഇതോടെ സങ്കീര്‍ണമായി. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരം കൈമാറാതെ അക്രമത്തിനു പ്രോത്സാഹനം നല്‍കി എന്ന കുറ്റമാരോപിച്ചാണ് ഇത്തവണ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സഭ ഒരുങ്ങുന്നത്.
ആരും നിയമത്തിന് അതീതരല്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ രണ്ടാം തവണയും തീരുമാനമായതിനു പിന്നാലെയാണ് പെലോസിയുടെ പരാമര്‍ശം. ആരും നിയമത്തിന് അതീതരല്ല, അമേരിക്കന്‍ പ്രസിഡന്റ് പോലും എന്നാണ് അവര്‍ ആവര്‍ത്തിച്ചത്.
ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിടുന്ന ചടങ്ങിലായിരുന്നു പെലോസിയുടെ പ്രസ്താവന. അതേസമയം, ഐക്യപ്പെടണമെന്നും അക്രമം ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടടെടുപ്പില്‍ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇംപീച്ച്‌മെന്റിനെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ വിഡിയോ സന്ദേശം. ഈ നിമിഷത്തിന്റെ അഭിനിവേശങ്ങളെ മറികടന്ന് അമേരിക്കന്‍ ജനതയായി ഒന്നിക്കാന്‍ എല്ലാ അമേരിക്കക്കാരോടും ആഹ്വാനം ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളുടെ നന്മയ്ക്കായി ഐക്യത്തോടെ മുന്നോട്ട് പോകാം എന്നാണ് ട്രംപ് വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് ട്രംപിനെതിരെ നടപടി. യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇതിന് ചുക്കാന്‍ പിടിച്ച നാന്‍സിയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയെ.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha