ഐസക് തന്ത്രങ്ങള്‍.. ജൂബ്ബാ അങ്കിള്‍ ഐസക്കിനോട് സ്നേഹ പറഞ്ഞു- കയര്‍പിരി ശാസ്ത്രജ്ഞനോട് ജനങ്ങള്‍ പറയുന്നു..........?

ഈ സർക്കാരിൻ്റെ - പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് - സാമ്പത്തിക പരാധീനതകൾ തുറിച്ചു നിൽക്കുന്ന അവസരത്തിലാണ് ഈ ബജറ്റ് ''രണ്ടു മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഒരു സർക്കാർ - അവർ ഒരു ബജറ്റ് അവതരിപ്പിച്ചാൽ എങ്ങനെയാണ് ആ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുക?
മെയ് മാസത്തിൽ പുതിയ സർക്കാർ വരണം.'എന്നിട്ട് വേണം പുതിയ മന്ത്രി സഭ ബജറ്റിലെക്ക് കടക്കാൻ ' ഇവിടെ ഇപ്പോൾ വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കേണ്ട സർക്കാരാണ് മലവെള്ളപ്പാച്ചിൽ പോലെ വാഗ്ദാനങ്ങൾ ഇങ്ങോട്ട് ഒഴുക്കി വിട്ടിരിക്കുന്നത്.
2020 -2021-ലെ വരവ്' ചെലവ് കണക്കുകൾ അവതരിപ്പിക്കണം.അതിനു പകരമായി ഈ വാഗ്ദാനങ്ങൾ ഒഴുക്കിവിട്ടാൽ അത് ബജറ്റല്ല മറിച്ച് പ്രകടനപത്രിക ആയിപ്പോകും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് _ കാരണം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നും നടത്താൻ പോകുന്നില്ല. അതാണല്ലോ മുൻ കാല അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. അപ്പോൾ അതുപോലെ ഒരു പ്രകടന പത്രികയായി മാത്രം ഈ ബജറ്റിനെ കണ്ടാൽ മതിയാകും-
കവിതയും കഥയും എല്ലാം ചൊല്ലിയും പറഞ്ഞും ബജറ്റിനെ ജനകീയമാക്കാൻ ഡോ ഐസക്കിന് സാധിക്കും. മുൻ കാലങ്ങളിൽ ഐസക് ബഷീറിൻ്റെയും തകഴിയുടെയും കഥകൾ പുട്ടിന് തേങ്ങ ഇടുന്നത് പോലെ പറഞ്ഞു പോകുമായിരുന്നു.ഇക്കുറി ധനമന്ത്രി കേരളത്തിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾ രചിച്ച കവിതകളാണ് ബജറ്റിൻ്റെ ആമുഖത്തിലും മദ്ധ്യത്തിലും അവസാനവേളയിലും ചൊല്ലിയത്. കേരളത്തിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എഴുതിയ കവിതകൾ ചൊല്ലിയത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിൻ്റെ മഹത്വവും മെച്ചവും കൂടി വെളിപ്പെടുത്താൻ ആയിരുന്നു.എന്നാൽ ഐസക്കിനെ ആ കൊച്ചു മിടുക്കി പൊളിച്ചടുക്കി. വീണ്ടും സൂര്യനുദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും മനുഷ്യർ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്ന പോലെ കോ വി ഡിനെ അതിജീവിച്ചു കൊണ്ട് കേരളം മുന്നോട്ടു പോകും എന്നതായിരുന്ന കവിത - പാലക്കാട് ചിതലയിലെ കുളവൻമുക്ക് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥിനി സ്നേഹ വളരെ സ്നേഹത്തോടെ ഐസക് സഖാവിനോട് പറഞ്ഞത് -
പൊട്ടിപ്പൊളിഞ്ഞ തൻ്റെ സ്കൂൾ പുതുക്കിപ്പണിയണമെന്ന അപേക്ഷ ആയിരുന്നു _ നമ്മുടെ പൊതു വിദ്യാലയത്തിൻ്റെ മുഖഛായ തന്നെ മാറി എന്നു പറഞ്ഞ സഖാവിനാണ് ഈ മറുപടി കിട്ടിയത്. ഇങ്ങനെ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ പൊട്ടിയും പൊളിഞ്ഞും കിടക്കുമ്പോൾ എന്തിൻ്റെ പേരിലാണ് സഖാവേ ഊറ്റം കൊള്ളുന്നത്. കവിതയും സാഹിത്യവും ആലങ്കാരികമാണ്. ആ ആലങ്കാരികതയിൽ നിന്നു കൊണ്ട് എല്ലാറ്റിനെയും മൂടിവെയ്ക്കാൻ സാധിക്കുകയില്ല.
ഇതെല്ലാം എൽ ഡി എഫിന് വേണ്ടിയുള്ള ഒരു ഗി മിക്സ് കാണിക്കുകയല്ലോ.' മുൻകാലങ്ങളിൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തോ? വിഴിഞ്ഞം _നാവായിക്കുളം തീരദേശ റോഡ് കഴിഞ്ഞ ബജറ്റിലും പറഞ്ഞിട്ടില്ലേ?എന്നാൽ ഇന്നേ വരെ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല.
എനിക്ക് വളരെ പരിചിതമായ ഒരു ജംഗ്ഷൻ ആണ് തിരുവനന്തപുരത്തെ പേരൂർക്കട .തെങ്കാശിയിൽ നിന്നുള്ള പാത വന്നു കയറുന്ന ഒരു ജംഗ്ഷൻ ആണ്. നഗരഹൃദയത്തിൽ ഈ ജംഗ്ഷനിൽ ആദ്യം ഫ്ലൈഓവർ പറഞ്ഞു. പിന്നിട് അണ്ടർ പാസ്സ് പറഞ്ഞു. പിന്നീട് ഫ്ലൈഓവർ പറയുന്നു. കാലം ഏറെ കഴിഞ്ഞിട്ടും അവിടെ ഉണ്ടായ വികസനം പേരൂർക്കട - കവടിയാർ - ചേര വളഞ്ഞു പോകുന്ന പോലുള്ള റോഡാണ് ഉണ്ടായത്.
പതിവുപോലെ ഇക്കുറിയും സാംസ്കാരിക സ്ഥാപനം എന്നു പറഞ്ഞു കോടികൾ വകയിരുത്തിയിട്ടുണ്ട്. ഇപ്പോൾ സുഗതകുമാരിയുടെ പേരിൽ സാംസ്കാരിക കേന്ദ്രം വരുന്നു. അപ്പോൾ ചോദിക്കട്ടെ -മുൻകാലങ്ങളിൽ പണിത സാംസ്കാരിക കേന്ദ്രങ്ങളുടെ സ്ഥിതി എന്താണ്? അതിനെപ്പറ്റി അന്വേഷിക്കാറുണ്ടോ? വേണ്ടപ്പെട്ടവർക്ക് സാംസ്കാരിക കേന്ദ്രം നിർമ്മാണത്തിനുള്ള ഒത്താശ കിട്ടും..
സുഗതകുമാരിയെപ്പോലുള്ള ഒരു മഹദ് വ്യക്തിത്വത്തിൻ്റെ സംഭാവന നോക്കുക. കവിത പോലെ തന്നെ പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി ജീവിക്കുകയായിരുന്നല്ലോ? അങ്ങനെയുള്ള ആ കവിയൂടെ പേരിൽ കേരളത്തിലെ പത്ത് ഗ്രാമങ്ങൾ ഏറ്റെടുത്ത് ഹരിത ഗ്രാമങ്ങൾ ആക്കി മാറ്റുക - ആ എഴുത്തുകാരിയോട് - ആ പ്ര കുതി സ്നേഹിയോട് അത്തരത്തിൽ നീതി പുലർത്താം. അതല്ലെ നല്ലത്. ഇങ്ങനെയുള്ള കാര്യത്തെക്കുറിച്ച് ഒന്നും നമ്മുടെ സാംസ്കാരിക നായകന്മാർ ഒരഭിപ്രായവും പറയാറില്ല -കാരണം അവർ ഏറാൻ മൂളികൾ ആണല്ലോ.
എം - പി.വീരേന്ദ്രകുമാറിന് വേണ്ടി സ്മാരകം നിർമ്മിക്കാൻ 5 കോടി രൂപ അനുവദിച്ചിരിക്കുന്നു. ഒരു സോഷ്യലിസ്റ്റ് നേതാവിനോട് ചെയ്യാൻ കഴിയുന്നത് ഇതല്ല - അദ് ദേഹത്തിൻ്റെ പേരിൽ വയനാട്ടിൽ രണ്ട് ആദിവാസികളുടെ ഊര് ദത്തെടുക്കുക എന്നിട്ട് അവിടെ വേണ്ട തരത്തിലുള്ള സൗകര്യങ്ങൾ നൽകുക. അവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക. ഇതിലൂടെ ഒരു സോഷ്യലിസ്റ്റ് നേതാവിനോട് നീതി പുലർത്താമായിരുന്നു -
വാരിക്കോരി എന്തെല്ലാമോ നൽകി പൊതുകടം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. എല്ലാം കിഫ് ബി യിൽ നിന്ന് എന്ന് പറയുമ്പോൾ അത് തിരിച്ചടയ്ക്കണമല്ലോ?അപ്പോൾ കടക്കെണിയിൽ മുടിയുന്ന ഒരു സംസ്ഥാനം ആയി മാറ്റുമോ കേരളത്തെ .. - കിറ്റ് നൽകിയത് കൊണ്ട് മാത്രം എല്ലാം ആകുമോ സഖാവേ?
ലോകത്തുള്ള വ്യവസായികളെ കൊണ്ടുവന്നു കോടികൾ മുടക്കി ലോക കേരളസഭ നടത്തിയിട്ട് എന്തായി? ഒരു മുറുക്കാൻ കടപോലും തുടങ്ങിയില്ലല്ലോ? നീണ്ട ജുബ്ബയും താടിയും വെച്ചു ബുദ്ധിജീവി പരിവേഷത്തോട് നിൽക്കുന്ന - ചിലരൊക്കെ പറയുന്ന കയർപിരി ശാസ്ത്രജ്ഞ നോട് ഇനി ഞങ്ങൾക്കും കവിത എഴുതിയ സ്നേഹപറഞ്ഞതുപോലെ പറയാനുള്ളത് - പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന - പാതി വഴിയിൽ കിടക്കുന്ന - മുൻ ബജറ്റിൽ പറഞ്ഞ മോഹിപ്പിച്ച കാര്യങ്ങളും ചെയത്തീർക്കുക
=
https://www.facebook.com/Malayalivartha