വൈകി വന്ന തീരുമാനം... സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കേസ് പ്രതികള്‍ക്ക് ഭീകര സംഘടനകളില്‍ അംഗമാകുന്നവര്‍ക്കെതിരെ ചുമത്തുന്ന യുഎപിഎ വകുപ്പ് 20 ചുമത്താന്‍ തീരുമാനം

കോഫോപോസ കേസില്‍ പ്രതിയായി അടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷ് യുഎപിഎ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജയിലിടിഞ്ഞാലും പുറത്തു വരില്ല.
സ്വര്‍ണ്കടത്ത് കേസില്‍ ദേശവിരുദ്ധ ബന്ധം എന്‍ ഐ എ ആദ്യഘട്ടത്തില്‍ തന്നെ സംശയിച്ചിരുന്നു.സ്വര്‍ണ്ണ കേസ് ഉണ്ടായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഇതില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പണത്തിന്റെ ഒഴുക്ക് പുറത്തു പറയാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്കായിരുന്നു. ചില വിദേശരാജ്യങ്ങളില്‍ ദേശവിരുദ്ധ താത്പര്യങ്ങള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന ചിലരാണ് സ്വര്‍ണക്കടത്തില്‍ പണം മുടക്കിയത്. എന്നാല്‍ എന്‍ ഐ എ ഇക്കാര്യം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. കാരണം ചില സുപ്രധാന വിവരങ്ങള്‍ കൂടി അവര്‍ക്ക് ലഭിക്കാനുണ്ട്. അതുവരെ രഹസ്യങ്ങളൊന്നും പുറത്തു വിടില്ല.
സ്വര്‍ണ്ണക്കടത്തില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. പ്രസ്തുത കുറപ്പത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍ ഐ എ കുറ്റപത്രത്തെ പേടിയോടെയാണ് പ്രതികള്‍ കാണുന്നത്. കാരണം കസ്റ്റംസിന്റെയും ഇഡിയുടെയും കേസുകള്‍ സാമ്പത്തിക കുറ്റകൃത്യം മാത്രമാണ്. ഇതില്‍ ശിക്ഷ കിട്ടിയാല്‍ തന്നെ ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരില്ല. എന്നാല്‍ എന്‍ ഐ എ കേസില്‍ ശിക്ഷ കിട്ടിയാല്‍ മരണം ജയിലാകുമെന്ന കാര്യം ഉറപ്പാണ്.
സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് എന്‍.ഐ എ കരുതുന്നത്. അതു കൊണ്ടാണ് യു എ പി എ വകുപ്പ് 20 ചേര്‍ത്തത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നതേയുള്ളു. കേസ് തെളിയിക്കുന്നതിനാവശ്യമായ ചില നിര്‍ണായക വിവരങ്ങള്‍ കുറ്റപ്പത്രത്തില്‍ ഉണ്ടെന്നാണ് വിവരം. ഇത് അന്വേഷണ ഘട്ടത്തില്‍ പുറത്തു പോയാല്‍ അപകടമാണെന്ന് എന്‍ ഐ എ കരുതുന്നു. അതുകൊണ്ടു തന്നെ കുറ്റപത്രം നല്‍കരുതെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെടും.
കോടതിയില്‍ എന്‍ ഐ എയുടെ ആവശ്യത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുന്നത്. വിചാരണക്ക് മുമ്പ് കുറ്റപ്പത്രം പ്രതികള്‍ക്ക് നല്‍കിയാല്‍ പ്രതികള്‍ ദുരുപയോഗം ചെയ്യുമെന്ന് എന്‍ ഐ എ കരുതുന്നു. അങ്ങനെ നല്‍കേണ്ടി വന്നാലും കുറ്റപത്രത്തിലെ നിര്‍ണായക ഭാഗങ്ങള്‍ ഒഴിവാക്കാന്‍ എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ 20 പ്രതികളില്‍ ആര്‍ക്കൊക്കെ ഭീകരരുമായി ബന്ധമുണ്ടെന്ന കാര്യം എന്‍ ഐ എ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
ആദ്യം പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്. ഐ. ആറില്‍ യു എ പി എ 20 ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ഇത് ചേര്‍ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യു എ പി എ 20 ചുമത്തിയത്.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യത്തിന്റെ സമാധാനം തകര്‍ത്തു എന്ന ആരോപണമാണ് ആദ്യം സ്വപ്ന ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത്തരമൊരു ആരോപണം നിലനില്‍ക്കില്ലെന്ന് എന്‍ ഐ എ കോടതി തന്നെ പറഞ്ഞിരുന്നു. ഈ ആരോപണം ഒരു പുകമറ മാത്രമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത് .
ജയിലില്‍ കഴിയുന്ന സ്വപ്നക്ക് എന്‍ ഐ എയെ ഓര്‍ത്ത് ഉറക്കമില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നക്ക് പുറമേ കെ.റ്റി രമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെയും അവസ്ഥ ഇതു തന്നെ. എന്‍ ഐ എ കേസില്‍ നിന്നും ശിവശങ്കറെ ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha