ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ ഒ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഷൈന്‍ ഒ ഹക്കിനോട് പത്തൊമ്പതാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലെറ്റില്‍ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്ന് പേര്‍ക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാര്‍ഡ് അനുവദിച്ചത് ഷൈന്‍ ഹക്ക് ആണ്.
"
https://www.facebook.com/Malayalivartha