പാര്‍ട്ടി മത്സരിക്കുന്ന നാല് സീറ്റുകളും വിട്ടുകൊടുക്കില്ല; എന്‍സിപിയില്‍ പിളര്‍പ്പിന്റെ സാഹചര്യമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റെ ടി.പി. പീതാംബരന്
പാര്‍ട്ടി മത്സരിക്കുന്ന നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റെ ടി.പി. പീതാംബരന്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടത് മുന്നണിയിലെടുത്തപ്പോള്‍ തന്നെ സീറ്റ് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. അധികസീറ്റുകളുള്ള പാര്‍ട്ടികള്‍ ജോസ് വിഭാഗത്തിന് സീറ്റ് ഒഴിഞ്ഞുകൊടുക്കണം. സീറ്റുകള്‍ വച്ചുമാറുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
ജയിക്കുന്ന സീറ്റുകള്‍ ലഭിച്ചാലേ സീറ്റുകള്‍ വച്ചുമാറുന്നത് അംഗീകരിക്കൂ എന്നും പീതാംബരന് പറഞ്ഞു.എന്‍സിപിയില്‍ പിളര്‍പ്പിന്റെ സാഹചര്യമില്ല. എല്‍ഡിഎഫില്‍ത്തന്നെ നില്‍ക്കണമെന്നും സീറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നിര്‍ദേശമെന്നും ടി.പി. പീതാംബരന് പറഞ്ഞു.
https://www.facebook.com/Malayalivartha