നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; സംഭവം ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിൽ; ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു
നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന് വിഷ്ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില്‍ ക്ഷേത്ര വകയായ ഗൗരി നന്ദന് എന്ന ആനയാണ് ആക്രമണം നടത്തിയത്.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാരായമുട്ടം പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha