ആക്ഷന്‍ ഹീറോയായി ബിജു... ടോമിന്‍ ജെ തച്ചങ്കരിയെ പറത്തിയ രീതിയില്‍ കളികളിക്കാനിരുന്ന യൂണിയന്‍കാര്‍ക്ക് തെറ്റി; ബിജു പ്രഭാകറെ മാറ്റാനുള്ള നിക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി; ബിജു പ്രഭാകറിന് കട്ട സപ്പോര്‍ട്ടുമായി മുഖ്യമന്ത്രി; കെ.എസ്.ആര്‍.ടി.സി. മുകള്‍ത്തട്ടില്‍ അഴിച്ചുപണി

യൂണിയന്‍കാരെ നിലയ്ക്ക് നിര്‍ത്തി വരുമാനമുണ്ടാക്കിയ ടോമിന്‍ ജെ തച്ചങ്കരിയെ പറപ്പിച്ച ആള്‍ക്കാര്‍ വീണ്ടും സജീവമാകുകയാണ്. പുതിയ കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകറെ മാറ്റാനുള്ള യൂണിയന്‍കാരുടെ ശ്രമത്തിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ പിന്തുണയാണ് ബിജു പ്രഭാകറിന് ലഭിച്ചത്. ഇന്നലെ തോമസ് ഐസക്കും ബിജു പ്രഭാകറിനെ വിമര്‍ശിക്കാതെ കെ.എസ്.ആര്‍.ടി.സി.യില്‍ ക്രമക്കേട് നടന്നതായി സമ്മതിച്ചതോടെ യൂണിയന്‍കാര്‍ ഒറ്റപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ മുകള്‍ത്തട്ടില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് സി.എം.ഡി. ബിജു പ്രഭാകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ഗതാഗത വകുപ്പ് അംഗീകാരം നല്‍കി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയം വിരമിക്കലിന് അവസരം നല്‍കും. തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. കാര്യക്ഷമതയുള്ള വിദഗ്ദ്ധരെ നിയമിച്ച് പുതിയ ടോപ് മാനേജ്‌മെന്റ് ടീം രൂപീകരിക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലുള്ള ശുപാര്‍ശകള്‍ അനുസരിച്ച് ശുദ്ധിക്രിയ ഉടനുണ്ടാകും.
കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിലെ നൂറു കോടിയുടെ ക്രമക്കേട് ഉള്‍പ്പെടെ കോര്‍പറേഷന്‍ ജീവനക്കാരുടെ വമ്പന്‍ തട്ടിപ്പുകള്‍ ബിജു പ്രഭാകര്‍ തന്നെ ശനിയാഴ്ച മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പരിഷ്‌കരണ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഡബിള്‍ ബെല്‍ നല്‍കിയത്. ജീവനക്കാര്‍ക്കിടയില്‍ മുക്കൂട്ടു മുന്നണി എന്നറിയപ്പെടുന്ന ത്രിമൂര്‍ത്തികളുടെ നിയന്ത്രണത്തിലായിരുന്നു കഴിഞ്ഞ പത്തു വര്‍ത്തോളമായി കെ.എസ്.ആര്‍.ടി.സി. ഇടയ്ക്കിടെ വരുന്ന മേധാവിമാരെ കൈയിലെടുത്തായിരുന്നു ഭരണം. ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തിരുന്ന നാലാമനുമുണ്ട്. ഈ മുന്നണിയെയാണ് ബിജു പ്രഭാകര്‍ പൊളിച്ചടുക്കിയത്.
100 കോടി രൂപ ഒരു കണക്കിലും പെടാതെപോയതിന് വിജിലന്‍സ് അന്വേഷണം നേരിടാനിരിക്കുന്ന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറാണ് മുക്കൂട്ടു മുന്നണിയിലെ പ്രധാനി. പോക്‌സോ കേസ് പ്രതിയെ തിരിച്ചെടുത്തതിന്റെ പേരില്‍ നോട്ടീസ് ലഭിച്ച ഷറഫ് മുഹമ്മദാണ് മറ്റൊരാള്‍. തൊഴിലാളി സംഘടനാ നേതാക്കള്‍ക്കും കോര്‍പറേഷന്‍ മേധാവിമാര്‍ക്കും ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിക്കുന്നതും ചില എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ്. സംഘടനാബലം നോക്കിയാണ് ശുപാര്‍ശങ്ങള്‍ വീതം വച്ച് നടപ്പിലാക്കുന്നത്. സ്ഥലംമാറ്റം ഉള്‍പ്പെടെ ശരിയായി നടക്കാത്തതിനു കാരണവും ഈ വീതംവയ്പ്പു തന്നെ.
കെ.എസ്.ആര്‍.ടി.സിയില്‍ 2012-15 കാലഘട്ടത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വകുപ്പുതല അന്വേഷണം തുടുരും. അന്ന് ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വരും. പ്രതിപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കളായ രണ്ടു പേര്‍ ഈ കാലയളവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നു. ഇതില്‍ ഒരു നേതാവിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച ബിജു പ്രഭാകറിന്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടന്‍ ചീഫ് ഓഫീസിലേക്കുള്ള മാര്‍ച്ച്.
കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളുടെ പേരില്‍ മേധാവി സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ ബിജു പ്രഭാകറിനെ മാറ്റില്ല. സ്വിഫ്ട് കമ്പനി രൂപീകരണത്തെക്കുറിച്ച് ഇന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും. ജീവനക്കാരുമായി സി.എം.ഡി ഇന്നലെ ഫേസ്ബുക്ക് വഴി സംവദിച്ചിരുന്നു. 100 കോടിയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും, വിരമിച്ചവരും കുടുങ്ങും കെ.എസ്.ആര്‍.ടി.സിയില്‍ 2012 മുതല്‍ 2015 വരെ നടന്ന സാമ്പത്തിക ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കും എന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞത്.
കെ.എസ്.ആര്‍.ടി.സി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റേത് അന്വേഷണ നിര്‍ദ്ദേശം. പുറത്തു നിന്നുള്ള ഏജന്‍സി കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. കണക്കുകള്‍ കൃത്യമല്ലാതിരുന്നത് ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിന് മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കാലയളവില്‍. ഈ കാലയളവില്‍ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്യുകയും പിന്നീട് വിരമിക്കുകയും ചെയ്ത ശ്രീദേവി അമ്മ, ജെ.വിജയമോഹന്‍, ആര്‍. സുധാകരന്‍ എന്നിവരുടെ പങ്കും അന്വേഷിക്കും. അങ്ങനെ കെ.എസ്.ആര്‍.ടി.സി. അടിമുടി ഇളകും.
"
https://www.facebook.com/Malayalivartha