ജാഗ്രത !! തലസ്ഥാനത്ത് വിവിധ ഭാഗത്ത് ജലവിതരണം മുടങ്ങും

തലസ്ഥാനത്ത് വിവിധ ഭാഗത്ത് ജലവിതരണം മുടങ്ങും. ഇന്ന് (വ്യാഴാഴ്ച) മുതൽ മൂന്നുദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. അറ്റകുറ്റപ്പണി നീളുകയാണെങ്കിൽ നിയന്ത്രണം ഒരാഴ്ച വരെ നീളാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പൊങ്ങുംമൂട് സബ് ഡിവിഷൻ ഓഫീസിന് കീഴിൽ, തട്ടിനകം പാലത്തിന് സമീപത്തുള്ള ജല അതോറിറ്റിയുടെ 900 എംഎം പിഎസ് സി പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായാണ് അടിയന്തര പ്രവൃത്തികൾ നടത്തുന്നത്. കരിക്കകം, അണമുഖം, പേട്ട വാർഡിന്റെ കടകംപള്ളിയോട് ചേർന്ന ഭാഗങ്ങൾ, മെഡിക്കൽ കോളേജ് വാർഡ് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങില്ല. ഇതിനുപുറമെ കോർപ്പറേഷൻ പരിധിയിലെ മറ്റ് എല്ലാ വാർഡുകളിലും ജലവിതരണം തടസ്സപ്പെടും.
ജലക്ഷാമം നേരിടാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിപുലമായ ക്രമീകരണങ്ങളാണ് കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. 15,000 ലിറ്റർ ശേഷിയുള്ള ഏഴ് ടാങ്കറുകളും 3,000 മുതൽ 5,000 ലിറ്റർ വരെ ശേഷിയുള്ള 65 ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്. വലിയ ടാങ്കറുകളിൽ നിന്ന് ഇടറോഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി 2,000, 3,000, 5,000 ലിറ്റർ ശേഷിയുള്ള ചെറിയ ടാങ്കറുകൾ ഉപയോഗിക്കും.
https://www.facebook.com/Malayalivartha























