കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി

പൊതുസ്ഥലത്ത് വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ ശിവപ്രസാദിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോളേജ് പരിസരത്ത് വെച്ച് സ്ത്രീകളെ ശല്യം ചെയ്തതിനും മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കോളേജ് പരിസരത്ത് വെച്ച് ശിവപ്രസാദ് നഗ്‌നതാ പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇയാളെ തടഞ്ഞുനിര്‍ത്തുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ചോദ്യം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ പ്രതി, താന്‍ മൂത്രമൊഴിക്കാന്‍ വേണ്ടി വന്നതാണെന്ന വാദമാണ് ഉന്നയിച്ചത്. പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ പ്രതി വീഡിയോ പുറത്തുവിട്ടാല്‍ ഞാന്‍ ജീവനൊടുക്കും എന്ന് അപേക്ഷിക്കുന്നതും വ്യക്തമാണ്.
https://www.facebook.com/Malayalivartha























