ജിജി തോംസണ്‍ വന്നാല്‍ 8മണിക്ക് പൊട്ടും... വട്ടിയൂര്‍ക്കാവിനെ നായര്‍ ലേബലില്‍ തളച്ചിടരുത് വിഎം സുധീരനും സുരേഷ് ഗോപിയും മത്സരിക്കട്ടെ

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിന് നിരവധി ഭൈമീ കാമുകന്മാർ.ഐ തിഹാസികമായ ത്രികോണപ്പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വട്ടിയൂർക്കാവ് -കേരളത്തിലെവിടെയെങ്കിലും താമര വിരിയിക്കാനുള്ള ദൗത്യമേറ്റെടുത്ത കുമ്മനം രാജശേഖരൻ ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നോർത്ത് പുനർ നിർണയത്തിലൂടെയാണ് വട്ടിയൂർക്കാവായത്. പേരു മാറ്റത്തിനു മുൻപു വരെ ഇതിനോടായിരുന്നു ആഭിമുഖ്യം -എന്നാൽ 2011-ൽ മണ്ഡലം വലത്തോട്ടു പാഞ്ഞു. 16, 167 വോട്ടിന് മുര ളീ ധ ര ൻ വട്ടിയൂർക്കാവിൻ്റെ പ്രഥമ എം- എൽ -എ യു മാ യി.പിന്നീട് ഇങ്ങോട്ട് രാഷ്ട്രീയ എതിരാളികൾ പോലും മണ്ഡലത്തിലുള്ള മുരളീധരൻ്റെ മേൽക്കോയ്മ ചോദ്യം ചെയ്യുന്നില്ല.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് മുരളീധരൻ മനസ്സില്ലാ മനസ്സോടെ വട്ടിയൂർക്കാവിൽ നിന്ന് വടകരയിൽ പോയി എം - പി.ആയത്. കേന്ദ്രത്തിൽ ഇനി ഒരു നീണ്ട കാലം കോൺഗ്രസ്സ് അധികാരത്തിൽ വരില്ല എന്ന് മനസ്സിലാക്കിയ കേരള എംപിമാർ തിരിച്ചു വരാൻ തിടുക്കം കൂട്ടികൊണ്ടിരിക്കുകയാണ്.
മുരളീധരന് വട്ടിയൂർക്കാവ് മണ്ഡലം തന്നെയാണ് നോട്ടം. സി പി എമ്മിൽ നിന്ന് പ്രശാന്ത് വീണ്ടും മത്സരിക്കുന്നുണ്ട്. മുരളീധരൻ വന്നാൽ മത്സരം മറ്റൊരു തലത്തിലേക്ക് മാറും. ബി ജെ പി പി.കെ.കൃഷ്ണദാസിനെ രംഗത്ത് ഇറക്കാനുള്ള നീക്കമാണ് നടത്തുന്നത് - കോൺഗ്രസ്സ് എം.പിമാർ ആരും വരണ്ട എന്നു പറഞ്ഞിരിക്കുന്ന സ്ഥിതിയക്ക് മുരളീധരനെ പ്രതീക്ഷിക്കണ്ട -പി.കെ.കൃഷ്ണദാസ് വട്ടിയൂർക്കാവിൽ ഇറങ്ങിയാൽ പ്രശാന്ത് സൂക്ഷിക്കണം.ബി ജെ പിയിലെ തലയെടുപ്പുള്ള സംസ്ഥാന നേതാവാണ് പി.കെ.കഷ്ണദാസ്. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്തും മുരളീധരനും പി.കെ.കൃഷ്ണദാസും വന്നാൽ മത്സരം പൊടിപാറും - 2016ൽ ശക്തമായ മത്സരം പ്രതീക്ഷിച്ചാണ് ഡോ- ടി.എൻ.സീമയെ സി പി എം ഇറക്കിയത്. എട്ടു നിലയിലാണ് സി പി എം പൊട്ടിയത്.
ജനപ്രീതിയുള്ള സീമയെ നിർത്തി മണ്ഡലം പിടിച്ചെടുക്കാമെന്നായിരുന്നു ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ.ഇക്കുറി കോൺഗ്രസ്സിൽ നിന്ന് വി.എം.സുധീരനെ വട്ടിയൂർക്കാവിൽ ഇറക്കാനുള്ള നീക്കവുമുണ്ട്.വി.കെ.പ്രശാന്ത്, പി.കെ.കൃഷ്ണദാസ്, വി.എം.സുധീരൻ എന്നിവരാണ് മത്സരമെങ്കിൽ രാവിലെ 6.45 തന്നെ വി.എം.സുധീരൻ തോറ്റിരിക്കും.
ഉപതിരഞ്ഞെടുപ്പിലൂടെ വൻ ഭൂരിപക്ഷത്തോടെ വന്ന തിരുവനന്തപുരത്തിൻ്റെ മേയർ ആയിരുന്ന വി.കെ.പ്രശാന്തിൻ്റെ പ്രവർത്തന മികവ് വട്ടിയൂർക്കാവ് മണ്ഡലം അളക്കും. വട്ടിയൂർക്കാവിൻ്റെ ചിരകാല ഭിലാഷം ജംഗ്ഷൻ്റെ വികസനമാണ്. എല്ലാ സർക്കാരുകളും മാറി മാറി വന്നിട്ടും മണ്ഡലം പഴയതുപോലെ തന്നെ.
ഈ പ്രശ്നം മണ്ഡലത്തിൽ സജീവ ചർച്ചയിലാണ്. മണ്ഡലത്തിൻ്റെ ഒരു ജീവന്മരണ പോരാട്ടമാണ് അവിടെ ജംഗ്ഷൻ വികസനത്തിൻ്റെ കാര്യത്തിൽ കാണുന്നത്. കിഫ് ബി വഴിയുള്ള നീക്കങ്ങൾ എത്രത്തോളം ആയി എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. വട്ടിയൂർക്കാവ് വികസനം വഴിമുടങ്ങി നിൽക്കുകയാണെങ്കിൽ അത് വി.കെ.പ്രശാന്തിന് പ്രതികൂലമായി ബാധിക്കും. പി.കെ.കൃഷ്ണദാസ് ബി ജെ പി സ്ഥാനാർത്ഥി എങ്കിൽ കളം മാറുകയും ചെയ്യും.
2016ൽ കെ.മുരളിധരൻ ആയിട്ടു പോലും അവിടെ ഭൂരിപക്ഷം കുറഞ്ഞു.7,622 വോട്ട് മാത്രമായിരുന്നു' സി പി എം സ്ഥാനാർത്ഥിയ്ക്ക് ദയനീയ പരാജയം ആയിരുന്നു. കോൺഗ്രസ്സിൽ നിന്ന് നിരവധി പേർ വട്ടിയൂർക്കാവിൽ നോട്ടം ഇട്ടിരിക്കുകയാണ്.ആർ.വി.രാജേഷ്, വീണാ ജോർജ്ജ് ഒപ്പം വി.എം.സുധീരനും '_ മുരളീധരൻ ഇവിടെ നിന്ന് പോയ തോട് കൂടി കോൺഗ്രസ്സിൻ്റെ കൈയ്യിൽ നിന്നും ഈ മണ്ഡലം പോയിരിക്കുകയാണ്.
വട്ടിയൂർക്കാവിന് പൊതുവെ ഒരു ജാതി സമവാക്യമില്ല. വട്ടിയൂർക്കാവ് മണ്ഡലം ആകുന്നതിന് മുൻപ് തിരു.നോർത്ത് ആയിരുന്നു. വർക്കല കാരൻ ജി.കാർത്തികേയൻ, നെടുമങ്ങാട് പനയ്ക്കോട് സ്വദേശി വിജയകുമാർ, വെമ്പായം സ്വദേശി മോഹൻകുമാർ എന്നിവരെയെല്ലാം നിയമസഭയിൽ വിട്ട മണ്ഡലമാണ്.
വട്ടിയൂർക്കാവ്. കണക്കുകൾ വട്ടമെത്താത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. അത് കൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി ആയി ബ്യൂറോക്രാറ്റ് ആയ ജിജി തോംസണെ ഇറക്കിയാൽ എട്ടു നിലയിൽ തന്നെ പൊട്ടും. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പോലും ഉയർത്തിക്കാട്ടാവുന്ന വി.എം.സുധീരൻ രംഗത്ത് ഇറങ്ങിയാൽ ചിത്രം മറ്റൊന്നായിരിക്കും' - പ്രശാന്തിന് മേയർ സ്ഥാനത്ത് കിട്ടില്ല ജനകീയത ആണല്ലോ വട്ടിയൂർക്കാവിലെ വൻ വിജയത്തിന് പിന്നിലുള്ളത്. സങ്കുചിത മനസ്സിലാത്ത - യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്
ബി ജെ പി സുരേഷ് ഗോപിയെ ഇറക്കുക - സുരേഷ് ഗോപിയും വി.കെ.പ്രശാന്തും വി.എം.സുധീരനും കൂടി മത്സരിക്കട്ടെ. അവിടുത്തെ ജനവിധി ആയിരിക്കും യഥാർത്ഥ ജനവിധി.
"https://www.facebook.com/Malayalivartha