സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റ് വിറ്റത് ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേന... ടിക്കറ്റ് എടുത്തവരില്‍ ഏറെയും ശബരിമല തീര്‍ഥാടകരും തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി വന്ന ലോറി ഡ്രൈവര്‍മാരുമാണെന്ന് ഏജന്‍സി ഉടമ

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍: ത ഏ 358753. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്. ബമ്പറിന്റെ അയ്യായിരത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് ഭരണി ഏജന്‍സി ഉടമ വെങ്കിടേഷ് പറഞ്ഞു.
പാറശ്ശാലയില്‍ നിന്നാണ് വെങ്കിടേഷ് ടിക്കറ്റുകള്‍ വാങ്ങിയത്. ശബരിമല തീര്‍ഥാടകരും തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി വന്ന ലോറി ഡ്രൈവര്‍മാരുമാണ് ടിക്കറ്റ് എടുത്തവരില്‍ അധികമെന്നും വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു. മുന്‍പും വെങ്കിടേഷ് വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രണ്ടുമണിക്ക് ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും നടന്നു.
"
https://www.facebook.com/Malayalivartha