പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനം വീണ്ടും കോട്ടയത്ത്: വൈക്കത്ത് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാരെ ആക്രമിച്ച് ബന്ധുക്കള്‍: ആക്രമണം സര്‍ട്ടിഫിക്കറ്റ് എടുക്കാനെത്തിയപ്പോള്‍

പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോടൊപ്പം പോയ യുവതി രണ്ട് വര്‍ഷത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ യുവതി എം.കോം വരെ പഠിച്ചിരുന്നു. വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനൊപ്പം വീടു വിട്ടിറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നില്ല.
പലവട്ടം സര്‍ട്ടിഫിക്കറ്റ് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം യുവതി മാതാവിനോട് വീണ്ടും ചോദിച്ചപ്പോള്‍ വീട്ടില്‍ വന്ന് എടുത്തുകൊള്ളാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് യുവതിയും യുവാവും സുഹൃത്തും വീട്ടില്‍് എത്തി. ഈ സമയം അച്ഛനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ തന്നെയും ഭര്‍ത്താവിനെയും ആറ് മാസം പ്രായമായ കുട്ടിയേയും മര്‍ദിച്ചതായും ഇതിനിടെ മാല പൊട്ടിച്ചെടുത്തതായും കാണിച്ച് യുവതി വൈക്കം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, മകളും ഭര്‍ത്താവും ഭര്‍ത്താവിന്റെ സുഹൃത്തുമൊപ്പം വീട്ടില്‍ കയറി വഴക്കുണ്ടാക്കുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും കാണിച്ച് യുവതിയുടെ പിതാവും വൈക്കം പോലീസില്‍ പരാതി നല്‍കി. ഇരു കൂട്ടരുടെയും പരാതി ലഭിച്ചതായും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം എസ്.ഐ. ആര്‍.രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha