അവസാനം ദേഷ്യം ചാനലുകാരോട്... കരിമീന്‍ നല്‍കിയ കെ.വി. തോമസിനെ പട്ടിണി കിടത്താന്‍ സോണിയാജി തയ്യാറല്ല; പത്രസമ്മേളനം മാറ്റിവച്ച് തിരുവനന്തപുരത്തെത്തിയ കെ.വി. തോമസിന് ദേഷ്യം ചാനലുകാരോട്; അനുനയിക്കപ്പെട്ട കെ.വി. തോമസ് വര്‍ക്കിങ് പ്രസിഡന്റായേക്കും

ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹികളുടെ മാതൃകയായി ആദ്യവെടി പൊട്ടിച്ച പ്രൊഫ. കെ.വി. തോമസ് മാറുകയാണ്. പാര്‍ട്ടി മാറി മത്സരിക്കുമെന്നുറപ്പിച്ച് പിണറായി വിജയനെ കണ്ട ശേഷം പത്രസമ്മേളനവും നിശ്ചയിച്ചു. തലേദിവസം സോണിയ ഗാന്ധി വിളിച്ച ഒറ്റ വിളിയോടെ തോമസ് മാഷ് ആളാകെ മാറിപ്പോയി. ചാനലുകാരുടെ പുറകേ പോയ തോമസ് മാഷിന് അവസാനം ചാനലുകാരോട് ദേഷ്യമായി. എല്ലാത്തിനും കാരണം അവരാണത്രെ. ശരിതന്നെ സംഭവം വിവാദമാക്കി ഒരു സ്ഥാനത്തെത്തിച്ചതാണ് ചാനലുകാര്‍ ചെയ്ത തെറ്റ്. എന്തായാലും ചാനലുകാരുടെ നീക്കത്തിന് ഫലം കിട്ടുക തന്നെ ചെയ്തു.
കെ.വി. തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ അനുനയശ്രമം വിജയിച്ചു. കെ.വി.തോമസിന് പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്‍കാനാണു ധാരണ. വൈകാതെ അദ്ദേഹത്തെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കാമെന്ന് അറിയിച്ചതെന്നാണു വിവരം.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഭാഗമായി കടുത്ത അവഗണനയാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം സോണിയാ ഗാന്ധിയുമായും അദ്ദേഹം പങ്കുവെച്ചിരുന്നു.
സോണിയാ ഗാന്ധി കഴിഞ്ഞദിവസം തോമസിനെ ഫോണില്‍ വിളിച്ചതോടെയാണ് മഞ്ഞുരുകിയത്. തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ അപവാദപ്രചാരണങ്ങള്‍ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പാര്‍ട്ടി കാര്യങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നും ഗെഹ്‌ലോത്തുമായി ഒറ്റയ്ക്കു നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. എന്നാല്‍, പാര്‍ട്ടി വിടുമെന്ന പ്രചാരണം മാധ്യമങ്ങളിലുണ്ടായിട്ടും എന്തുകൊണ്ട് കെ.വി.തോമസ് നിഷേധിച്ചില്ലെന്ന സോണിയാ ഗാന്ധിയുടെ ചോദ്യത്തിന് ഇങ്ങനെ ആരോടും താന്‍ പറഞ്ഞിട്ടില്ലെന്നും അതിനാലാണ് നിഷേധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് ചര്‍ച്ചയില്‍ ഗെഹ്‌ലോട്ട് ഉറപ്പുനല്‍കി. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും തനിക്കുള്ള ചില പരാതികള്‍ നേതൃത്വത്തെ അറിയിച്ചെന്നും തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ താന്‍ സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.വി. തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
കെ.വി. തോമസിന് സ്വാഭാവികമായി ചില പ്രശ്‌നങ്ങളുണ്ടായി. അത് ചര്‍ച്ച ചെയ്തുവരുന്നു. അദ്ദേഹം എങ്ങോട്ടും പോകില്ല ചെന്നിത്തല പുറഞ്ഞു. അദ്ദേഹം മുതിര്‍ന്ന നേതാവാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.
തലസ്ഥാനത്തെത്തിയ കെ.വി. തോമസ് പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ന്യായമായ ചില പരാതികള്‍ നേതൃത്വത്തെ അറിയിച്ചെന്നും കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചിട്ടില്ല. ഉറച്ച കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് മാഷിന് പിന്നാലെ പലരും ഇതേ മാതൃകയില്‍ സീറ്റ് മോഹിച്ച് എത്തുമെന്ന് തന്നെയാണ് കരുതുന്നത്. എന്താകുമോ എന്തോ.
https://www.facebook.com/Malayalivartha