Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല

25 JANUARY 2021 03:52 PM IST
മലയാളി വാര്‍ത്ത

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. പക്ഷേ ശ്രദ്ധേയമായ മറ്റൊരു വസ്തുത എന്തെന്നാല്‍ നോട്ടീസ് അയക്കുമ്പോഴും സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല എന്നതാണ്. സാധാരണ ഗതിയില്‍ കോടതി നോട്ടീസ് അയച്ചാല്‍ അതില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അന്വേഷണം മരവിപ്പിച്ച് നിര്‍ത്താറാണ് പതിവ്. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

അതെ സമയം സമീപകാലത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രമാദമായ ഭൂരിപക്ഷം കേസുകളിലും നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് സിബിഐയുടെ അഭിഭാഷകര്‍ ഹാജരായി അതിനെ ശക്തമായി എതിര്‍ക്കാറാണ് പതിവ്. എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ ആദ്യ ദിവസം സി ബി ഐ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. നോട്ടീസ് ലഭിച്ച ശേഷം മാത്രം ഹാജരായാല്‍ മതി എന്നതിനാല്‍ സാങ്കേതികമായി സി ബി യുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല എന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷന്‍ ഹര്‍ജിക്ക് തൊട്ട് പിന്നാലെ കോടതി പരിഗണിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുകയും ചെയ്തിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയും എന്‍ഐഎയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി സംസ്ഥാനങ്ങളില്‍ എത്തുന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അത് സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് സിബിഐയുടെ വാദമെങ്കിലും അതു പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥും സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശും വാദിച്ചു.

അതെ സമയം സര്‍ക്കാര്‍ പരിപാടി ആയതിനാലല്ലേ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് വാദത്തിനിടയില്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആരാഞ്ഞു. നിലവില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളു? അന്വേഷണം പൂര്‍ത്തിയായാല്‍ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ ആരാഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (5 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (6 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (8 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (8 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (8 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (10 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (10 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (10 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (11 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends