ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി കൊലനടത്തി ;മോഷണകേസിലെ തെളിവ് നശിപ്പിക്കാനാണ് കൊല നടത്തിയതെന്ന് തെളിവ്
കഴിഞ്ഞ ദിവസമാണ് എറണാകുളം മുല്ലപ്പേടി റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടത്. സംഭവത്തിൽ വഴിത്തിരിവായി പ്രതിയെ പിടികൂടി, മോഷണ കേസിലെ തെളിവ് നശിപ്പിക്കാനാണ് കൊന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.
ഫോർട്ട് കൊച്ചിയിലെ ജോബിയാണ് കൊല്ലപ്പെട്ടത് .ജോബിയും ഫോർട്ട്കൊച്ചി മാനാശ്ശേരി സ്വദേശ്ശി ഡിനോയും ചേർന്ന് പുതുവത്സര ദിനത്തിൽ എളമക്കരയിലെ ഒരു വീട് കുത്തി തുറന്ന് 37 പവൻ സ്വർണ്ണം മോഷ്ടിച്ചിരുന്നു.കൊല്ലപ്പെട്ട ജോബി മോഷണത്തിനിടെ ഗ്ലൗസ് ധരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോബിയുടെ വിരലടയാളം ശേഖരിച്ചു. ജോബിയെ പിടികൂടുമെന്നായതിനാലാണ് മോഷണകേസിലെ കൂട്ടുപ്രതിയെ ഡിനോ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴിനൽകിയത്.
https://www.facebook.com/Malayalivartha