പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു; രാജി പാര്‍ട്ടി നിര്‍ദേശ പ്രകാരമെന്ന് പ്രതികരണം; മലപ്പുറം മണ്ഡലത്തില്‍ നിന്നോ വേങ്ങരയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ലോക്‌സഭ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. രാജിവച്ചതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നോ നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയില്‍ നിന്നോ കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടന്നേക്കും.
https://www.facebook.com/Malayalivartha


























