ശബരിമല വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല എന്ന് കേള്‍ക്കുമ്ബോള്‍ സിപിഎം ഭയക്കുകയാണ്. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സിപിഎമ്മിനെ അംഗീകരിക്കാം. സത്യവാഗ്മൂലം മാറ്റാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























