അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി! സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒന്നാം പ്രതി... ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയും പ്രതി പട്ടികയിൽ...

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
വഞ്ചന, ചതി, പണാപഹരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ ആണ് ഒന്നാം പ്രതി. ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയും പ്രതികളാണ്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയിലാണ് കേസ്.
2019 ഫെബ്രുവരിയില്‍ അങ്കമാലിയില്‍ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്താമെന്ന ഉറപ്പില്‍ 29 ലക്ഷം രൂപ സണ്ണി ലിയോണിന് നല്‍കിയെന്നും എന്നാല്‍ ഉദ്ഘാടന വേളയില്‍ എത്തിയില്ലെന്നുമാണ് ഷിയാസിന്റെ പരാതിയില്‍ പറയുന്നത്.
പൂവാറില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സണ്ണിയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സണ്ണി നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു.
അതേസമയം, സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി വ്യക്തമാക്കി. തുടര്‍ നടപടികള്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഉണ്ടാവൂവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























