പ്രായവും ,ശാരീരിക അവസ്ഥയുമെല്ലാം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചാൽ അതിനർത്ഥം ഇതുവരെ ഇ ഡിയും കസ്റ്റംസും കൂടി രാപ്പകലില്ലാതെ കണ്ടെത്തിയ തെളിവുകളും അവരുടെ അന്വേഷണവും വ്യർത്ഥമാകുമെന്നാണോ .......ഒറ്റരാത്രി കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല എന്ന് ഇ ഡി

പ്രായവും ,ശാരീരിക അവസ്ഥയുമെല്ലാം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചാൽ അതിനർത്ഥം ഇതുവരെ ഇ ഡിയും കസ്റ്റംസും കൂടി രാപ്പകലില്ലാതെ കണ്ടെത്തിയ തെളിവുകളും അവരുടെ അന്വേഷണവും വ്യർത്ഥമാകുമെന്നാണോ .....ചിലപ്പോൾ അങ്ങനെയൊക്കെയാണ് ,കള്ളക്കളികൾ പലതും അറിയാവുന്ന ,പലതും പയറ്റിതെളിഞ്ഞ ഒരു ബ്യുറോക്രാറ്റിനു നിയമ പരിരക്ഷ കിട്ടാനാണോ പ്രയാസം...
കണ്ടെത്തലുകളെ എതിർക്കാനും കേവലം പ്രതികളായ ചിലരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി ഒരു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിക്കുമ്പോൾ അത് കേവലം പകപോക്കലാണെന്നും മറ്റും വാദിച്ച് 98 ദിവസത്തെ ജയിൽ വാസം താൽക്കാലികമായി അവസാനിപ്പിക്കാം .എന്നുവെച്ചു ഒറ്റരാത്രി കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല .ഇ ഡിയുടെ ശക്തമായ നിയമപോരാട്ടത്തിനു കളമൊരുങ്ങുകയാണ് .
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിന്നും ശിവശങ്കറിന് അങ്ങനെ ഒരു മോചനം നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ കയ്യും കെട്ടി നോക്കി നിൽക്കുകയല്ല .കസ്റ്റംസിന്റെ വാദങ്ങൾ ദുർബലമാണെന്ന് ശിവശങ്കർ വാദിച്ചാൽ ഇ ഡി കടുംവെട്ട് വെട്ടും എന്നതിന്റെ മികച്ച ഉദാഹരണമാണ് സുപ്രീം കോടതിയെ സമീപിക്കുക വഴി ചെയ്യുന്നത് .
കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ അതിനു തൊട്ടുപിന്നാലേറെയാണ് ഇ ഡി കളം നിറയുന്നത് .സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി.
ശിവശങ്കറിന് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കും എന്നാണ് ഇഡിയുടെ വാദം. കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























