നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുടെ വിധി ഈ മാസം 16ന് പറയും... പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജി കോടതി ആദ്യം പരിഗണിക്കും...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഈ മാസം 16ന് പറയും. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം.
വിചാരണാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. എന്നാൽ, കൊവിഡ് മൂലം തടസപ്പെട്ട കേസിന്റെ വിചാരണ 15ന് വീണ്ടും പുനഃരാരംഭിക്കും.
തന്നെ മാപ്പുസാക്ഷിയായി പരിഗണിക്കണമെന്ന പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജിയാണ് ആദ്യം പരിഗണിക്കുക. 16ന് സാക്ഷി വിസ്താരത്തിന് തയാറാകണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ഇതിനിടെ വിചാരണാ കാലയളവ് ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ കോടതി അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി കൂടുതല്‍ സമയം കൂടി ചോദിച്ചിരുന്നു.
6 മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം 4ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ്
കൂടുതല്‍ സമയത്തിനായി വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2020 ജനുവരി മുതല്‍ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാൻ ബാക്കിയുണ്ട്. മാപ്പുസാക്ഷി വിപിന്‍ലാല്‍, നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉൾപ്പെടും.
https://www.facebook.com/Malayalivartha
























