വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ല അഡിഷണല്‍ സെഷന്‍സ് കോടതി .... ശിക്ഷ നാളെ

വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ല അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക് കൈമാറല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു.കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. 1996 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നെന്നാണ് കേസ്. കേസെടുത്ത് 18 വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവില്‍ പോകുകയായിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവില്‍ പോയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























