വിശ്വാസവഞ്ചന, ചതി, പണാപഹാരണം...! സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്

വിശ്വാസവഞ്ചന കേസിൽ നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
സണ്ണി ലിയോണാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു രണ്ടും മൂന്നും പ്രതികൾ. സണ്ണിയെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ പോയില്ലെന്നുള്ളതാണ് പരാതി.
വഞ്ചനക്കേസില്‍ സണ്ണി ലിയോണിയുടെ അറസ്റ്റ് നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടിസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി പരാമർശിച്ചിരുന്നു.
സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുണ്ട്. കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ നടി സണ്ണി ലിയോണിയെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ബഹ്‌റൈനില്‍ നടത്താനുള്ള പരിപാടിക്കായിട്ടാണ് 19 ലക്ഷം നല്‍കിയതെന്ന് പരാതിക്കാരൻ ആരോപിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.
പരാതിക്കാരന്‍ ഷിയാസിന്റെ മൊഴി പെരുമ്പാവൂരില്‍ നിന്നെടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യുന്നത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു.
"https://www.facebook.com/Malayalivartha
























