താനും ഒരു കാലത്ത് ആ പെരുമാറ്റമുള്ളവനായിരുന്നു; തുറന്നടിച്ച് സംവിധായകന്‍ ജിയോ ബേബി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നുവെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ജിയോ ബേബി. പഴയ ഞാന്‍ തന്നെയാണ് സുരാജിന്റെ കഥാപാത്രമെന്ന് ജിയോ ബേബി പറയുന്നു.
'ഒരുപരിധിവരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസിലാകുന്നതെന്നും ജിയോ വ്യക്തമാക്കി.വളരെയധികം ചർച്ചചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ . ഇതിന് മികച്ച പ്രതികരണമായിരുന്നു എല്ലാ മേഖലകളില്‍ നിന്നുമുണ്ടായത്. ചില വിമര്‍ശനങ്ങള്‍ സിനിമയ്ക്കെതിരെ ഉയര്‍ന്നിരുന്നു .
https://www.facebook.com/Malayalivartha
























