സണ്ണിയാരാ മോള്... സണ്ണി ലിയോണിനെയും ഭര്‍ത്താവിനെയും കേരളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്യാന്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തോടെ നടത്തിയ ഇടപെടലിന് തിരിച്ചടി; കോടതിയില്‍ ചുണയുള്ള വക്കീലന്‍മാര്‍ വന്നതോടെ സണ്ണി ലിയോണ്‍ സേഫായി; സണ്ണി ലിയോണിനു പണം നല്‍കിയത് രേഖയില്ലാതെയെന്നു വെളിപ്പെടുത്തല്‍ വന്നതോടെ അന്വേഷണം സ്വാഹ

സാക്ഷാല്‍ സണ്ണി ലിയോണിനെയും ഭര്‍ത്താവിനേയും കേരളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്നാണ് പരാതിക്കാര്‍ കരുതിയത്. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റാണുണ്ടായിരിക്കുന്നത്.
പണം വാങ്ങിയിട്ടും ഉദ്ഘാടനച്ചടങ്ങില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കാതിരുന്ന കേസില്‍ വഴിത്തിരിവ്. പണം നല്‍കിയത് മറ്റു രണ്ടുപേരുടെ അക്കൗണ്ടില്‍ നിന്നാണെന്ന് ഇവന്റ് മാനേജ് നടത്തിപ്പുകാരനും പരാതിക്കാരനുമായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ്. ഇത് ക്രൈം ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ഇതിനു രേഖകളുമില്ലത്രേ. 30 ലക്ഷം രൂപ ലഭിച്ചെന്ന് സണ്ണി ലിയോണും സമ്മതിച്ചിട്ടുണ്ട്.
രേഖകളില്ലാതെ നല്‍കിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്ന വിഷയം. രേഖകളില്ലാതെയാണോ പണം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അതിനിടെ, കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ സ്ഥലം മാറിപ്പോയി. പുതുതായി ചാര്‍ജെടുത്ത ഡിവൈ.എസ്.പി. ബാബു തോമസ് കേസ് ഫയല്‍ പഠിച്ചുവരികയാണ്. സണ്ണി ലിയോണിനെതിരേ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യം നേടുകയുംചെയ്തു. സണ്ണിയെ നോട്ടീസ് അയച്ച് ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍നടപടികളെപ്പറ്റി ആലോചിച്ചുവരികയാണു ക്രൈംബ്രാഞ്ച്.
ഷിയാസ് കുഞ്ഞുമുഹമ്മദിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. പരാതിക്കാരനില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം ക്രൈംബ്രാഞ്ച് അറിയിച്ചു.
2019 ല്‍ അങ്കമാലിയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനായി മുന്‍കൂര്‍ പണം നല്‍കിയിട്ടും സണ്ണി ലിയോണ്‍ എത്തിയില്ലെന്നായിരുന്നു പരാതി. നാലുമാസം മുമ്പ് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഡി.ജി.പിക്കു പരാതി നല്‍കിയത്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. അതിനിടെ ഈ കേസിന് രാഷ്ട്രീയ സ്വാധീനവും ആരോപിക്കുന്നുണ്ട്.
കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസ് വഴിത്തിരിവിലായി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി. ടോമി സെബാസ്റ്റിയന്‍ പറഞ്ഞു.
39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാല്‍ മാത്രമാണ്. മാത്രമല്ല, പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല.
മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ കേസില്‍ സണ്ണി ലിയോണിനെതിരാ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. എന്തായാലും സണ്ണി ലിയോണിനെ തൊടാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
"
https://www.facebook.com/Malayalivartha

























