ഇനി ഒരു പെണ്ണിനും ഇത് സംഭവിക്കരുത്... കാൽ നൂറ്റാണ്ടുകാലത്തെ നിയമപോരാട്ടം വിജയം കണ്ടു... വിതുര സ്ത്രീപീഡന കേസിൽ ഒന്നാംപ്രതി കുറ്റക്കാരനാണെന്ന് കോടതി വിലയിരുത്തി...

ഈ ഭൂമുഖത്ത് നിന്ന് ജീവൻ വെടിഞ്ഞാലും മറക്കാൻ കഴിയില്ല ആ ക്രൂരത കാരണം, എന്നെ ഒരുപാട് ഉപദ്രവിച്ചതാണ് അയാൾ’ വിതുരയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞ മൊഴിയാണിത്.
വിചാരണ നടക്കുന്നതിനിടെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ സ്വദേശിയായ സുരേഷ് എന്ന ഷാജഹാനെ പ്രത്യേക കോടതിയിൽ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പെൺകുട്ടി ഈ മൊഴി രേഖപ്പെടുത്തിയത്. തന്നെ പിച്ചി ചീന്തിയവനെ മുന്നിൽ കണ്ടപ്പോൾ പെൺകുട്ടി വളരെയധികം അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ വഴിത്തിരിവായത് കാലങ്ങളായുള്ള നീതി പോരാട്ടമാണ്. വിതുര സ്ത്രീപീഡനക്കേസിൽ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോട്ടയം പ്രത്യേക കോടതി വിലയിരുത്തി. ജഡ്ജി ജോൺസൺ ജോൺ വെള്ളിയാഴ്ച ശിക്ഷ വിധിക്കും.
പ്രതിയെ കോട്ടയം ജില്ലാ ജയിലിലേക്ക് അയച്ചു. 1995ൽ നടന്ന സംഭവത്തിൽ കാൽ നൂറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. വിവിധ സംഭവങ്ങളിലായി 24 കേസുകളിൽ ഒന്നാം പ്രതിയാണ് ഇയാൾ. ഇതിലൊന്നാണ് ബലാൽസംഗക്കേസ് കൂടാതെ മറ്റ് കേസുകളിലും ഇയാൾ വിചാരണ നേരിടേണ്ടി വരും.
കേസിലെ മറ്റ് പ്രതികളുടെ വിചാരണവേളയിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി കീഴടങ്ങിയതോടെ പ്രത്യേക വിചാരണ നടത്തുകയായിരുന്നു. പെൺകുട്ടിയെ 10 ദിവസത്തിലധികം തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 344-ാം വകുപ്പ്, പ്രായപൂർത്തിയാകാത്ത ഇരയെ മോശമായ കാര്യങ്ങൾക്കായി മറ്റ് പ്രതികൾക്കൊപ്പം വിട്ടതിന് 372-ാം വകുപ്പ് എന്നീ വകുപ്പുകളാണ് സുരേഷിനെതിരേ നിലനിൽക്കുന്നത്. അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതിയെ സുരേഷ് എന്നും ഷാജഹാൻ എന്നും വിളിക്കാറുണ്ട്. തന്റെ പേര് ഷാജഹാൻ എന്നാണെന്നും കേസിലെ യഥാർഥ പ്രതിയല്ല താനെന്നും ഇയാൾ കോടതിയിൽ വാദിച്ചു. എന്നാൽ, പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ ആ വാദം പൊളിയുകയായിരുന്നു. ഈ വിവരം കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷനും വിജയിച്ചു.
സുരേഷിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു. തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ സുരേഷിൽ നിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. തടങ്കലിൽ വെച്ച് നിരവധി പേർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തിരുന്നു. ആ സമയത്തൊക്കെ സുരേഷ് തന്നെ മാരകമായി മർദിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു.
മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇരയെ എത്തിച്ച് പ്രതി ദുരുപയോഗം ചെയ്തിരുന്നെന്നും കണ്ടെത്തി. ക്രൈബ്രാഞ്ചാണ് കേസന്വേഷിച്ചത്. പലയിടത്തും പല പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദിലെ ഇത്തരം വ്യക്തികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരം വഭിച്ചത്. ശേഷം ഒളിവിലായിരുന്ന പ്രതിയെ ഹൈദരാബാദിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
1995 ഒക്ടോബറിൽ പെൺകുട്ടിയെ തൊഴിൽ വാഗ്ദാനം ചെയ്താണ് പ്രതി കൂട്ടിക്കോണ്ടുപോയി പീഡിപ്പിച്ചത്. 1996 ജൂലൈയിൽ ഇരയെ പോലീസ് മറ്റൊരു പ്രതിക്കൊപ്പം കണ്ടെത്തിയിരുന്നു. പീഡനത്തിനിരയായെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ മറ്റ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ശേഷം സുരേഷ് 19 വർഷം ഒളിവിൽ കഴിഞ്ഞു.
മറ്റ് പ്രതികളെ കോടതി വെറുതേ വിട്ടപ്പോഴാണ് ഇയാൾ കീഴടങ്ങിയത്. വിചാരണ തുടങ്ങിയപ്പോൾ ഇയാൾ വീണ്ടും ഒളിവിൽ പോയിരുന്നു. ഹൈദരാബാദിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. പ്രോസിക്യൂഷനു വേണ്ടി രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.
"
https://www.facebook.com/Malayalivartha

























