റാങ്ക് ലിസ്റ്റിലുള്ളവർ 12,000ത്തോളം ഉദ്യോഗാർഥികൾ എന്നാൽ നിയമനം ലഭിച്ചതോ 100ൽ താഴെ...

സംസ്ഥാനത്തെ ഹയർ സെക്കൻഡറിയിൽ 12,000 ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ, ഒഴിഞ്ഞു കിടക്കുന്നത് ആയിരക്കണക്കിനു തസ്തികകളാണ്. പട്ടികയിൽ നിന്ന് 100ൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് നിലവിൽ നിയമനം ലഭിച്ചിട്ടുള്ളത്.
ഇതോടെ കടുത്ത ആശങ്കയിൽ കഴിയുകയാണ് ഉദ്യോഗാർഥികൾ. നിലവിലെ സാഹചര്യത്തിൽ ബാക്കിയുള്ളവരെയും തഴയുമോ എന്ന വേവലാതിയിൽ ആണ് ഉദ്യോഗാർത്ഥികൾ.
പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനായി ഒരുങ്ങാൻ തയ്യാറെടുക്കുകയാണ് ഇവർ. 2019 പകുതിയോടെയാണ് ഓരോ വിഷയത്തിന്റെയും പട്ടിക പ്രസിദ്ധീകരിച്ചത്. കോവിഡ് പ്രതിസന്ധിമൂലം സ്‌കൂളുകൾ അടച്ചിട്ടതോടെ നിയമനവും ഇല്ലാതെയായി. താത്കാലിക അധ്യാപകർക്കാണ് ഇപ്പോൾ ഓൺലൈൻ ക്ലാസിന്റെ ചുമതല നൽകിയിട്ടുള്ളത്.
എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരിൽ നിന്ന് തസ്തിക മാറ്റം വഴി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. അത്തരത്തിൽ യോഗ്യതയുള്ളവർ ഇല്ലാതിരുന്നിട്ടും പട്ടികയിൽനിന്ന് നിയമനം നടത്തുന്നില്ലെന്നാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന പരാതി.
2022-ലാണ് നിലവിലെ പട്ടികയുടെ കാലാവധി ആവസാനിക്കുന്നത്. 2010-ന് ശേഷം ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ തസ്തിക നിയമനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഉടൻ തന്നെ തസ്തിക സൃഷ്ടിച്ചാൽ മാത്രമേ കാലാവധി കഴിയുന്നതിനു മുമ്പ് നിയമനം നടക്കൂ. സമയബന്ധിതമായി നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടന്നാലേ പിന്നീട് റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനമുണ്ടാകൂ. ജൂനിയർ അധ്യാപകരിൽ നിന്ന് അർഹമായ യോഗ്യതയുള്ളവരെയാണ് സീനിയറായി പരിഗണിക്കുന്നത്
"https://www.facebook.com/Malayalivartha

























