ഇത്രയും പ്രതീക്ഷിച്ചില്ല... വെള്ളിയാഴ്ചകള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല; പിണറായി വിജയനെ തള്ളാന്‍ എത്തിയ മാണി സി കാപ്പന്‍ ആരാരുമില്ലാതെ പുറത്ത് പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്; പവാറിന് ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം നഷ്ടപ്പെടുത്തുക ശ്രമകരം; നാണം കെട്ട് കാപ്പന്‍ ചെന്നിത്തലയുടെ പുറകെ

സകലരും തന്റെ പിന്നാലെ അണിനിരന്ന് എല്‍ഡിഎഫ് വിടുമെന്ന് കരുതിയിരുന്ന മാണി സി കാപ്പന് തെറ്റി. മാണി സി കാപ്പനെ ശരത് പവാര്‍ ചുരുട്ടി കൂട്ടിയതോടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ കാപ്പന്‍ ഒറ്റപ്പെട്ടു.
കൂടെവരാന്‍ അധികം ആളില്ലെന്ന് ബോധ്യമായതോടെ ഒറ്റയ്ക്ക് യുഡിഎഫില്‍ ചേക്കാറാനിരിക്കുകയാണ് മാണി സി കാപ്പന്‍. എല്ലാവരുടെ മുമ്പിലും നാണം കെട്ട കാപ്പന്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനാണ് നോക്കുന്നത്. എന്നാല്‍ വീണ്ടും മറുകണ്ടം ചാടാനായി സ്വതന്ത്രനായി മത്സരിക്കാനും സാധ്യതയുണ്ട്.
ദേശീയതലത്തില്‍ ഇടതു പാര്‍ട്ടികളുമായുള്ള സൗഹൃദം മെച്ചപ്പെടുന്നതിനിടെ കേരളത്തില്‍ ഉലച്ചില്‍ സൃഷ്ടിക്കണോയെന്ന സംശയമാണ് കേരള എന്‍സിപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ തീരുമാനം നീളാനുള്ള കാരണം.
ഇന്നലെ പ്രഫുല്‍ പട്ടേലുമായി മാണി സി. കാപ്പനും ടി.പി. പീതാംബരനും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ എല്‍ഡിഎഫ് കാണിച്ച അവഗണനയെക്കുറിച്ച് വിശദീകരിച്ചു. എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ പാലായ്ക്കു പുറമേ ഇനിയും സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഇവര്‍ അറിയിച്ചു.
അതേസമയം, യുഡിഎഫിലേക്കു നീങ്ങിയാല്‍ പാലാ അടക്കം 4 സീറ്റുകള്‍ ഉറപ്പാണെന്നും വിലപേശലിനുള്ള സാധ്യതയുണ്ടെന്നും ധരിപ്പിച്ചു. തുടര്‍ന്ന്, എല്‍ഡിഎഫ് കാണിച്ചതു നീതികേടു തന്നെയാണെന്ന് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചെങ്കിലും ശരദ് പവാറിനോടു സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കേരള നേതാക്കളെ അറിയിച്ചു. പവാര്‍ വൈകിട്ട് ഡല്‍ഹിയില്‍നിന്നു പുണെയിലേക്കു തിരിച്ചതാണ് അദ്ദേഹവുമായി തുടര്‍ന്നുള്ള ചര്‍ച്ച വൈകാന്‍ കാരണമായത്.
കാപ്പന്‍ പറയുന്ന കാര്യങ്ങള്‍ ന്യായമാണെന്ന ചിന്തയാണ് പ്രഫുല്‍ പട്ടേലിനുള്ളത്. യുഡിഎഫിലേക്കു പോകുന്ന കാര്യത്തിലും അദ്ദേഹം എതിര്‍പ്പ് അറിയിച്ചിട്ടില്ല. എന്നാല്‍, എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് തുടക്കം മുതല്‍ പവാര്‍ സ്വീകരിച്ചിരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരുമായി അടുത്ത ബന്ധം പവാറിനുണ്ട്. കര്‍ഷകസമരം അടക്കമുള്ള വിഷയങ്ങളില്‍ മൂവരും സജീവ ചര്‍ച്ചകള്‍ നടത്തി വരുന്നതിനിടെയാണ് കേരള വിഷയം ഉയര്‍ന്നുവന്നത്.
അതേസമയം സിറ്റിങ് എംഎല്‍എ ആയതുകൊണ്ടു മാത്രം സീറ്റ് ഉറപ്പിക്കാനാകില്ലെന്ന സൂചനയുമായി കോണ്‍ഗ്രസ് തരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം നടന്നു. തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡമെന്ന നിലപാടാണു വ്യാഴാഴ്ച അര്‍ധരാത്രി വരെ നീണ്ട യോഗം മുന്നോട്ടുവച്ചത്.
എന്‍സിപിയിലെ ഒരു വിഭാഗം ഉള്‍പ്പെടെ പുതിയ കക്ഷികള്‍ യുഡിഎഫിലേക്കു വരാനുള്ള സാധ്യതകളും ചര്‍ച്ചയായി. ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗങ്ങള്‍ക്കു ശേഷം രാത്രി 10.30 നാണു യോഗം ആരംഭിച്ചത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ 40 അംഗ സമിതിയിലെ ബഹുഭൂരിപക്ഷം നേതാക്കളും പങ്കെടുത്ത യോഗം അവസാനിച്ചത് 12 മണിയോടെയാണ്.
വിജയ സാധ്യതയെന്ന മാനദണ്ഡം മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സംസാരത്തില്‍ മാത്രം ഒതുക്കാതെ കര്‍ശനമായി പാലിക്കണമെന്ന വികാരമാണു യോഗത്തിലുണ്ടായത്. എംഎല്‍എമാര്‍ക്കു മുന്‍ഗണനയുണ്ടെങ്കിലും പ്രകടനം വിലയിരുത്തിയശേഷം മാത്രമേ സീറ്റ് ഉറപ്പിക്കാനാകൂ.
പ്രഫഷനല്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഓരോ മണ്ഡലത്തിലും വിപുലമായ സര്‍വേ നടക്കുകയാണ്. ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണു ലക്ഷ്യം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം പ്രകാരം നടക്കുന്ന സര്‍വേയുടെ ഫലം നിര്‍ണായകമാകും.
അതേസമയം മാണി സി കാപ്പനെ എങ്ങനേയും യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം നടക്കുകയാണ്. നാളെ രാവിലെ പത്തിന് പാലാ ളാലം ജംക്ഷനില്‍ എത്തുന്ന രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര അണി ചേരാന്‍ മാണി.സി. കാപ്പന്‍ വിഭാഗം ഒരുങ്ങിയിട്ടുണ്ട്. ജനറല്‍ ആശുപത്രി ജംങ്ഷനില്‍നിന്നു തുറന്ന ജീപ്പില്‍ 250 ബൈക്കുകളുടെ അകമ്പടിയോടെ കാപ്പന്‍ റാലിയായി ജാഥയില്‍ ചേരാനാണ് ഉദ്ദേശിക്കുന്നത്. റാലിയില്‍ 1000 പേര്‍ പങ്കെടുക്കും. അതേസമയം ഡല്‍ഹിയിലെ അനിശ്ചിതത്വം കാപ്പനേയും അസ്വസ്ഥനാക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























