അന്തംവിട്ട് സഖാക്കള്‍... തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടാന്‍ കെ. സുരേന്ദ്രന് അമിത് ഷായുടെ പൂര്‍ണ പിന്തുണ; ബി.ജെ.പി ലക്ഷ്യമിടുന്നത് 15 മണ്ഡലങ്ങള്‍; മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ശക്തമായ പ്രവര്‍ത്തനം നടത്തും; ലക്ഷ്യം നേടിയാല്‍ സുരേന്ദ്രനെ കാത്തിരിക്കുന്നത് രാജയോഗം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് അമിത്ഷായുടെ നിര്‍ദേശം. ജയം മാത്രം മുന്നില്‍ കണ്ട് പരമാവധി സീറ്റ് നോടാനാണ് നിര്‍ദേശം.
ബിജെപിയുടെ വിലയിരുത്തല്‍ അനുസരിച്ച് 15 മണ്ഡലങ്ങളില്‍ വിജയിക്കാനാണ് സാധ്യതയുള്ളത്. അതിനാല്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ വിജയം നേടാനുള്ള തന്ത്രങ്ങളൊരുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഈ മണ്ഡലങ്ങള്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ സുരേന്ദ്രനെ പിടിച്ചാല്‍ കിട്ടില്ല.
മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത് വിജയം ഉറപ്പുള്ള 15 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് ബിജെപിക്ക് കേന്ദ്ര ഘടകം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കാട്ടാക്കട, കോന്നി, അടൂര്‍ തുടങ്ങി 15 മണ്ഡലങ്ങളില്‍ വിജയത്തില്‍ കുറഞ്ഞുള്ള ഒന്നും ബി.ജെ.പിയുടെ മുന്നിലില്ല. അയ്യായിരം മുതല്‍ എണ്ണായിരം വരെ വോട്ടുകള്‍ അധികം നേടാനായാല്‍ ഈ മണ്ഡലങ്ങളില്‍ ജയിക്കാമെന്ന കണക്കൂകൂട്ടലിലാണ് നേതൃത്വം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ ,രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ ഈ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന ജാഥ കടന്ന് പോകാത്ത ഇടങ്ങളില്‍ പിന്നീട് കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വലിയ റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴെ തട്ടിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പ്രവര്‍ത്തകര്‍ ഈ വോട്ടര്‍മാരെ നിരന്തരം കണ്ട് വോട്ട് ഉറപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈവിട്ട മഞ്ചേശ്വരം ഇത്തവണ പിടിച്ചെടുക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകത്തോട് അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാന്‍ വന്‍ സന്നാഹവുമായി ബി.ജെ.പി നേതൃത്വം രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രത്തിലെ മുന്‍ നിര നേതാക്കളെ തന്നെ ഇറക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ കേരളത്തില്‍ പ്രചാരണത്തിനായി എത്തുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ചില സീറ്റുകളില്‍ വിജയിക്കാനും സാധിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും. ചില ദിവസങ്ങളില്‍ ഇരു നേതാക്കളും കേരളത്തില്‍ ക്യാമ്പ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി 21ന് യോഗി ആദിത്യനാഥ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യും. ആദിത്യനാഥിന് ശേഷമായിരിക്കും അമിത് ഷാ എത്തുക. യാത്രയുടെ സമാപന ദിനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കാന്‍ സാദ്ധ്യതയുള്ളത്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമായിട്ടില്ല.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും യാത്രയില്‍ പങ്കെടുക്കും. കൂടാതെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യുവമോര്‍ച്ച ദേശീയ നേതാവും എം.പിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും. ഇതോടെ അങ്കം കൊഴുപ്പിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്.
"
https://www.facebook.com/Malayalivartha

























