കളികള്‍ മാറുന്നു കഥയും... സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമം; ആക്രമണം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തിയതോടെ കേന്ദ്ര ഇന്റലിജന്‍സ് ഉണര്‍ന്നു കഴിഞ്ഞു; കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം; രണ്ട് പേര്‍ പിടിയില്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തണുത്തുപോയ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവനെ അപായപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് കൊടുവള്ളിയില്‍ വച്ചാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാറിനു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ആക്രമണം ആസൂത്രിതമാണെന്ന് പോലീസ് കരുതുന്നു.
കല്‍പ്പറ്റയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തശേഷം കൊച്ചിയിലേക്കു മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായതെന്ന് സുമിത്കുമാര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഗൂഢസംഘമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ബൈക്കിലും കാറിലുമായി എത്തിയ സംഘം സുമിത്കുമാറിന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കമ്മിഷണറുടെ െ്രെഡവര്‍ അതിവേഗം വാഹനമോടിച്ച് രക്ഷപ്പെടുത്തി. ആക്രമണത്തിനു് പിന്നിലുള്ളവരെ കണ്ടെത്താന്‍ കസ്റ്റംസിന്റെ വിവിധ യൂണിറ്റുകള്‍ അന്വേഷണം തുടങ്ങി.
ആക്രമണത്തിനുപയോഗിച്ച വാഹനങ്ങളിലൊന്ന് മുക്കം സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ രണ്ടു കാറുകളും രണ്ടു ബൈക്കുകളുമുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അതേ സമയം സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശക്തമായ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.
അതേസമയം കസ്റ്റംസ് കമ്മിഷണറുടെ പരാതിയില്‍ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് കല്‍പ്പെറ്റയിലെത്തിയ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഉച്ചയോടെയാണ് മടങ്ങിയത്. രണ്ട് നാല്‍പതി അഞ്ചിന് മുക്കം കഴിഞ്ഞ് എടവണ്ണപാറയ്ക്കടുത്തെത്തിയപ്പോള്‍ നാല് വാഹങ്ങള്‍ പിന്തുടര്‍ന്നു. ഇടക്ക് മുന്നില്‍ ഓടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കാത്തവിധം ബ്ലോക്ക് ചെയ്തു. കസ്റ്റംസ് കമ്മീഷണര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബൈക്കിലും കാറിലുമായിരുന്നു സംഘം. കൊണ്ടോട്ടി വരെ വാഹങ്ങള്‍ പിന്തുടര്‍ന്നു. തന്റെ വാഹനത്തിന്റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന് സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മീഷണറുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തി. ഇത്തരം ആക്രമണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇത്ര പ്രകടമായൊന്ന് ആദ്യമാണെന്നും സുമിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് സംഭവം. സുമീത് കുമാര്‍ സമൂഹമാധ്യമത്തിലാണ് ഇതു സംബന്ധിച്ച് കുറിപ്പെഴുതിയത്. എന്തായാലും കസ്റ്റംസ് കമ്മീഷണര്‍ക്ക് നേരെയുള്ള ആക്രമണം കേന്ദ്രം അതീവ ഗുരുതരമായാണ് കാണുന്നത്.
സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് ഇരിക്കുന്നത്. ഇനിയും നിരവധി പ്രമുഖരെ ചോദ്യം ചെയ്യാനിരിക്കുകയാണ്. അതനിടയ്ക്കുള്ള ഈ ആക്രമണ ശ്രമത്തെ ഒട്ടും വിലകുറച്ച് കാണുന്നില്ല. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് പോലീസ് വളരെ പെട്ടന്ന് അന്വേഷണം ശക്തമാക്കി രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























