ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും. രാവിലെ 9.45 ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയാകും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക , കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പൂജകള്‍ നടത്തുക

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും. രാവിലെ 9.45 ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയാകും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.
പച്ചപ്പന്തലില്‍ തോറ്റംപാട്ടും ആരംഭിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ പൊങ്കാല ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പൂജകള്‍ നടത്തുക.
ഫെബ്രുവരി 27 നാണ് ആറ്റുകാല്‍ പൊങ്കാല. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണയും പൊങ്കാല സമര്‍പ്പണം ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും.
ഭക്തര്‍ക്ക് അവരവരുടെ വീടുകളില്‍ പൊങ്കാല ഇടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊങ്കാല നേദിക്കാന്‍ ക്ഷേത്രത്തില്‍ നിന്നും ശാന്തിമാരും ഉണ്ടാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
അതേസമയം ക്ഷേത്ര ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം മലയാള സിനിമ നടന്‍ നെടുമുടി വേണുവിന് നല്‍കും. ഉത്സവത്തിന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെയാകും നിര്‍വ്വഹിക്കുക
"
https://www.facebook.com/Malayalivartha

























