പാലം എന്ന സ്വപ്‌നവുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്; കാത്തിരിപ്പുമായി രണ്ടുഗ്രാമങ്ങൾ

പടിഞ്ഞാറത്തറ-വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിലെ പാലിയാണ, തേർത്തുകുന്ന് ഗ്രാമങ്ങളിലെ പ്രദേശവാസികളാണ് കാൽനൂറ്റാണ്ടിലേറെയായി കാത്തിരിക്കുകയാണ്. പുഴയോട് ചേർന്നിരിക്കുന്ന രണ്ടു ഗ്രാമങ്ങളും ഒന്നിക്കുവാനാണ് പാലം. പാലിയാണയിലാണ് പാലം ഉയരേണ്ടത്.
പാലിയാണ ഭാഗക്കാര്‍ക്ക് പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകാൻ ഇവിടെ പാലം വരേണ്ടത്. പാലമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടി കിലോമീറ്ററുകളോളം സഞ്ചരിച്ച് തരുവണ എത്തിയാണ് മറ്റിടങ്ങളിലേക്ക് പോകാൻ. ഇവിടെ പാലം വന്നാൽ തേര്‍ത്ത് കുന്ന് ഭാഗക്കാര്‍ക്ക് മാനന്തവാടി ഉള്‍പ്പെടെ ടൗണിലേക്ക് പോകാന്‍ സാധിക്കും. കൂടാതെ ആദിവാസി കുടുംങ്ങളും പാലമില്ലാത്തതിനാൽ നിരവധി ദൂരം സഞ്ചരിക്കേണ്ടി വരുന്നു. നാട്ടുകാരിപ്പോൾ സ്വന്തമായി നിർമ്മിച്ച അപകടം പിടിച്ച പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മഴക്കാലമാകുമ്പോൾ ദുരിതവും കൂടും അതുപോലെ പാലവും ഒലിച്ചു പോകാറുണ്ട്. വേനലാവുന്നതോടെ നാട്ടുകാര്‍ പിരിവിട്ട് മരപ്പാലം പണിയും. കല്പറ്റ, മാനന്തവാടി നിയോജക മണ്ഡലത്തില്‍ അതിര്‍ത്തി സ്ഥലങ്ങളായതിനാല്‍ പലപ്പോഴും ഫണ്ട് വിനിയോഗത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
രണ്ടു പഞ്ചായത്തിലെയും ത്രിതല പഞ്ചായത്ത് സ്ഥാപങ്ങൾ സഹകരിച്ചാൽ വേഗത്തിൽ തന്നെ കോൺക്രീറ്റ് പാലം നിർമ്മിക്കാനാകുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വിവിധ ഫണ്ടുകള്‍ ഏകീകരിച്ച് പാലം നിര്‍മാണത്തിന് ശ്രമിക്കുമെന്ന് പടിഞ്ഞാറത്ത പഞ്ചായത്ത് നാലാം വാര്‍ഡ് മെംബര്‍ ഈന്തന്‍ മുഹമ്മദ് ബഷീര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























