രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നു.... കേരളത്തിൽ മാത്രം ആയിരത്തിനു മുകളിൽ കൊവിഡ് കേസുകൾ...

ലോകത്തെ കുഴപ്പത്തിലാക്കിയ കൊവിഡ് മഹാമാരി ഏതാണ്ട് ഒരു കൊല്ലത്തിലേറെയായി നമ്മളെ ബുദ്ധിമുട്ടിപ്പിച്ച ഒന്നാണ്. എന്നാലിപ്പോൾ കൊവിഡിന്റെ പിൻമാറ്റം ഉണ്ടാകുന്നു എന്ന വാർത്തകൾ ഏറെ സന്തോഷം നൽകുന്നവയാണ്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ടു ചെയ്ത ഏക സംസ്ഥാനം കേരളം മാത്രമാണ്. 5281 കേസുകളാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹാരാഷ്ട്രയിൽ 652 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ദേശീയതലത്തില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയുന്നതിനിടെ കേരളത്തിലും മറ്റും രോഗവ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിദിന രോഗികളുടെ നിരക്ക് ഈ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നതിന് പിന്നില്‍ തിരിച്ചറിയപ്പെടാത്ത പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമാണോ എന്ന കാര്യത്തില്‍ പഠനം നടത്തണമെന്ന് ഡോക്ടര്‍ ഗുലേറിയ വ്യക്തമാക്കി. വൈറസിനതെിരെ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ നാഷണല്‍ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ ഡോക്ടര്‍ ഗുലേറിയ പ്രശംസിച്ചു.
എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായിരുന്നു എന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചിരുന്നു എന്നാലിപ്പോൾ മഹാരാഷ്ട്രയേയും പിന്നിലാക്കി കേരളം കുതിക്കുകയാണ്.
നിലവിൽ രാജ്യത്ത് 1,35,926 പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധയുടെ 1.25 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 45 ശതമാനവും കേരളത്തിലാണ് ഉള്ളത്. 63,961 രോഗികളാണ് കേരളത്തിലുള്ളത്. 26 ശതമാനം പേർ മഹാരാഷ്ട്രയിലും. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാംകൂടി 29 ശതമാനവും. രാജ്യത്ത് പുതുതായി 9309 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം ഒരു കോടി എട്ടു ലക്ഷത്തിനു മുകളിലായി. അതിൽ ഒരു കോടി അഞ്ച് ലക്ഷം പേരുടെ രോഗം ഭേദമായി. 87 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽപ്പേർ മരിച്ചത്, 25 പേരാണ് മരിച്ചത്. തൊട്ടുപിന്നിൽ 16 മരണങ്ങളുമായി കേരളമുണ്ട്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തിനിരക്ക് റിപ്പോർട്ടു ചെയ്ത രാജ്യമാണ് ഇന്ത്യ. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരാൾപോലും ഇതുവരെ മരിച്ചിട്ടില്ല. വെള്ളിയാഴ്ച എട്ടുമണിവരെ 75 ലക്ഷം പേരാണ് കോവിഡ് വാക്സിൻ രാജ്യത്ത് സ്വീകരിച്ചത്. ഏറ്റവും കൂടുതൽപേർ കുത്തിവെപ്പെടുത്ത സംസ്ഥാനം ഉത്തർപ്രദേശാണ്.
സംസ്ഥാനത്ത് ഇന്നലെ 5397 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 3954 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























