കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലും നോർക്കയിലും താത്കാലിക ജീവനക്കാാരെ സ്ഥിരപ്പെടുത്താൻ ശുപാർശ... സി.പി.എം അനുഭാവികളും ഉൾപ്പെടും...

ആരോഗ്യവകുപ്പിന് കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലും പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്കയിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ.
കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ 180 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശയുള്ളത്. ആരോഗ്യമന്ത്രി ചെയര്‍പേഴ്സണായ സൊസൈറ്റിയാണ് ഇത്. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയമമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നിയമവകുപ്പിന്റെ അഭിപ്രായത്തോടെ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കായി എത്തും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളായിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍. ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടിട്ടില്ല. എന്നാല്‍ സമാനസ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിയമനം നടത്താനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നോര്‍ക്ക റൂട്ട്സില്‍ ഏഴുപേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശയിലുള്ളത്. ഇവർ 10 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരാണ് എന്നാണ് വാദം. ഉന്നത സി.പി.എം. ബന്ധമുള്ളവരും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയാണ് നോര്‍ക്കയ്ക്ക് ഉള്ളത് കൂടാതെ പ്രവാസി വ്യവസായികളും ഡയറക്ടര്‍മാരിൽ ഉൾപ്പെടും.
"https://www.facebook.com/Malayalivartha

























