രാജ്യത്തെ കാര്‍ഷിക വ്യവസായമാകെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നു; നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ കാര്‍ഷിക വ്യവസായമാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 40 ശതമാനം ആളുകളും കാര്‍ഷിക മേഖലയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ രുപാഗഡില് കര്‍ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വ്യവസായത്തില്‍ ഉള്‍പ്പെടുന്ന 40 ശതമാനത്തില്‍ കര്‍ഷകര്‍ ചെറുകിട, ഇടത്തരം ബിസിനസുകാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടും. ഈ മേഖല മുഴുവന്‍ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് നല്കാന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. കാര്‍ഷിക നിയമം ലക്ഷ്യംവയ്ക്കുന്നത് ഇതാണെന്നും രാഹുല്‍ ആരോപിച്ചു. മോദി പറയുന്നു നിങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ നല്‍കുമെന്ന്, മാര്‍ഗങ്ങള്‍ ഇവയാണ്: വിശപ്പ്, തൊഴിലില്ലായ്മ, ആത്മഹത്യ- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























