മാങ്ങയില്‍ പുരണ്ട ചളി കഴുകാന്‍ കുളക്കരയിലെ പാറയിലിരുന്ന് കുനിഞ്ഞതും ഏഴുവയസ്സുകാരന്‍ കുളത്തിലേക്ക് വീണു, അനുജനെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ കുളത്തിലേക്ക് എടുത്തുചാടി, ഇവര്‍ രണ്ടു പേരെയും വെള്ളത്തില്‍ കണ്ട മൂന്നുവയസ്സുകാരന്‍ കളിക്കുകയാണെന്ന ധാരണയില്‍ അണ്ണാ..... എന്നു വിളിച്ചു എടുത്തു ചാടി, ഒടുവില്‍ സംഭവിച്ചത്.... കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും....

മാങ്ങയില്‍ പുരണ്ട ചളി കഴുകാന്‍ കുളക്കരയിലെ പാറയിലിരുന്ന് കുനിഞ്ഞതും ഏഴുവയസ്സുകാരന്‍ കുളത്തിലേക്ക് വീണു, അനുജനെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ കുളത്തിലേക്ക് എടുത്തുചാടി, ഇവര്‍ രണ്ടു പേരെയും വെള്ളത്തില്‍ കണ്ട മൂന്നുവയസ്സുകാരന്‍ കളിക്കുകയാണെന്ന ധാരണയില്‍ അണ്ണാ..... എന്നു വിളിച്ചു എടുത്തു ചാടി, ഒടുവില്‍ സംഭവിച്ചത്.... കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും....
മാങ്ങയില്‍ പുരണ്ട ചളി കഴുകാനായി കുളത്തിലേക്ക് പോയ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കുനിശ്ശേരി കുതിരപ്പാറ പള്ളിമേട് കരിയംകാട് വീട്ടില്‍ ജസീര്‍-റംല ദമ്പതികളുടെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (ഏഴ്), റിഫാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11.30ഓടെ കൊറ്റിയോട് വയലിനോട് ചേര്‍ന്നാണ് ദാരുണ സംഭവം നടന്നത്. സഹോദരങ്ങള്‍ മൂവരും അയല്‍വാസിയായ ശ്രുതി എന്ന കുട്ടിയോടൊപ്പം വീടിന് കുറച്ചകലെ മാങ്ങ പറിക്കാന്‍ പോയതായിരുന്നു. മാങ്ങയില്‍ പറ്റിയ ചളി കഴുകാന്‍ നാലുപേരുംകൂടി കുളക്കരയിലേക്ക് പോയി.
പാറയിലിരുന്ന് മാങ്ങ കഴുകാന്‍ കുളത്തിലേക്ക് കുനിഞ്ഞ റിന്‍ഷാദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. റിന്‍ഷാദിനെ പിടിക്കാന്‍ ജ്യേഷ്ഠന്‍ ജിന്‍ഷാദും കുളത്തിലേക്ക് ചാടി. ഇതുകണ്ട റിഫാസ് വെള്ളത്തില്‍ കളിക്കുകയാണെന്ന ധാരണയില്‍ അണ്ണാ... എന്ന് വിളിച്ച് ചാടിയെന്നാണ് ഏഴ് വയസ്സുകാരി ശ്രുതി പറയുന്നത്. എല്ലാവരും വെള്ളത്തില്‍ മുങ്ങിയതോടെ പേടിച്ചരണ്ട ശ്രുതി നിലവിളിച്ച് കുട്ടികളുടെ ഉമ്മയോട് പറയാന്‍ പോയി. ഈ സമയം റംല കുട്ടികളെ അന്വേഷിച്ച് വരുകയായിരുന്നു.
ഇവര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കുട്ടികളെ പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുതിരപ്പാറ ഗവ. യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിന്‍ഷാദ്. അതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് റിന്‍ഷാദ്. ഓട്ടോ ഡ്രൈവറായ ജസീറിനും വീട്ടമ്മയായ റംലക്കും മൂന്ന് മക്കളാണ്. ഇവരാണ് ഒരു നിമിഷംകൊണ്ട് ഇല്ലാതായത്. ആലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിച്ചു. മദ്‌റസയില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വേര്‍മാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
രണ്ട് വര്‍ഷം മുമ്പാണ് ജസീറും കുടുംബവും കരിയങ്കാട്ടെ തറവാട്ടില്‍നിന്ന് കൊറ്റിയോട്ടെ വാടകവീട്ടിലേക്ക് താമസം മാറിയെത്തിയത്. റിന്‍ഷാദിന്റെയും ജിന്‍ഷാദിന്റെയും കുഞ്ഞനിയന്‍ റിഫാസും അവിടെ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുനടന്നു. കൊറ്റിയോട്ടെ ഇടവഴിയും പാടവരമ്പും തൊടിയുമൊക്കെയായിരുന്നു അവരുടെ ലോകം.
ആ ഇടവഴികള്‍ താണ്ടി ദുഃഖം കനത്ത മുഖവുമായി നാട്ടുകാരെത്തിയപ്പോള്‍ കളിക്കൂട്ടുകാര്‍ ഇനിയില്ലെന്നറിഞ്ഞ ഏഴുവയസ്സുകാരി പകച്ചുനിന്നു. കൂട്ടുകാര്‍ വെള്ളത്തില്‍പ്പെട്ടത് അമ്പരപ്പിച്ചെങ്കിലും മനഃസാന്നിധ്യം കൈവിടാതെ അവള്‍ ഓടിയെത്തി കൂട്ടുകാരുടെ ഉമ്മയെ അറിയിക്കുകയായിരുന്നു.
എന്നാല്‍, അവളുടെ കുഞ്ഞിക്കാലുകളുടെ വേഗം പോരായിരുന്നു, മൂന്ന് കുരുന്നുജീവനുകളെ രക്ഷപ്പെടുത്താന്‍. റിഫാസിന്റെ കുറുമ്പുകളും ഒരിക്കലും പിരിയാതെ ഓടിയെത്തിയിരുന്ന മൂന്ന് സഹോദരങ്ങളെയും ഓര്‍ത്ത് അയല്‍വാസികള്‍ക്കും കണ്ണീരടക്കാനാകുന്നില്ല.
"
https://www.facebook.com/Malayalivartha