നടൻ ദിലീപ് സന്നിധാനത്ത്... തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ച നടത്തി

നടൻ ദിലീപ് ശബരിമലയിലെത്തി. പിആർ ഓഫീസിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ശേഷം ശ്രീകോവിലിൽ ദർശനം നടത്തി. ദിലീപ് ശബരിമലയിൽ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്നലെ തന്നെ ഉയർന്നിരുന്നു. എന്നാൽ, ഇന്ന് പുലർച്ചെയാണ് ദിലീപ് ശബരിമലയിലെത്തിയത്.
ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരമുള്ളത്. ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്നായി പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ തവണ ദിലീപ് സന്നിധാനത്തെത്തിയത് വലിയ വിവാദമായിരുന്നു.
പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ചെലവഴിച്ചതായിരുന്നു ഇതിന് കാരണം. അന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുൾപ്പെടെ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























