കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.. .കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം

കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഔസ ടാണ്ട സ്വദേശിയായ ഗണേഷ് ചവാനാണ് മരിച്ചത്. കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം
യുവാവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് . ഐസിഐസിഐ ബാങ്കിൽ റിക്കവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഗണേഷ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കെെമാറുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
"
https://www.facebook.com/Malayalivartha


























