സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...

കണ്ണീരടക്കാനാവാതെ... അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവിൽ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായ സുമിത്ര ഇന്ന് രാവിലെ വീട്ടിൽവച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു. സുമിത്രയുടെ നില വഷളായതോടെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം അട്ടപ്പാടിയിൽ മുമ്പും നവജാത ശിശു മരിച്ചസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മേലേചൂട്ടറയിലെ ദീതുവിന്റെ 27 ആഴ്‌ചമാത്രം പ്രായമുളള കുഞ്ഞ് മരിച്ചിരുന്നു. വളർച്ചക്കുറവ് മൂലമായിരുന്നു മരണം.
"
https://www.facebook.com/Malayalivartha


























