കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. . പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിലാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദിൻറെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനത്തിലുള്ളത്.
ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകുന്നതാണ്.. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തു.
" f
https://www.facebook.com/Malayalivartha


























