ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിൽ തീപിടിത്തം.... ആളപായമില്ല... ബസ് പൂർണമായും കത്തി നശിച്ചു

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമൊന്നുമില്ല. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. വിരാജ്‌പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല.
ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ രണ്ടു പേരും പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീയണയ്ക്കാനായി ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
ഇരിട്ടിയിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് തീർഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കി തിരികെവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചനകളുള്ളത്.
"https://www.facebook.com/Malayalivartha


























