വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു.... ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും

വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. പഴയരേഖകള്‍ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും.
പകരം വാഹനം വില്‍ക്കുന്നയാള്‍ പുതിയ ഉടമയ്ക്ക് പഴയ ആര്‍.സി. കൈമാറണം. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വാഹനവില്‍പ്പനയുടെ ഭാഗമായി ആരും ഓഫീസുകളില്‍ എത്തേണ്ടാ.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാലും പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍വാഹനവകുപ്പ് ഓഫീസില്‍ എത്തിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇത് ഇടനിലക്കാര്‍ മുതലെടുക്കുന്നുവെന്നു കണ്ടതിനെത്തുടര്‍ന്നാണ് പുതിയസംവിധാനം. തിരിച്ചറിയല്‍രേഖയായി ആധാര്‍കൂടി നിര്‍ബന്ധമാക്കുന്നതോടെ പുതിയ സംവിധാനത്തിന് കൂടുതല്‍ സുതാര്യതയുണ്ടാകും.
ആധാറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം ഉടനുണ്ടാകും. ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശകൈമാറ്റത്തിലും കൊണ്ടുവരുന്നത്.
ഇടനിലക്കാരെ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കുന്ന സംവിധാനം ബുധനാഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍, വിലാസമാറ്റം എന്നിവ മുന്‍ഗണന പ്രകാരമായിരിക്കും പരിഗണിക്കുക. ഒരു അപേക്ഷയില്‍ തീര്‍പ്പുകല്പിച്ചശേഷമേ അടുത്ത അപേക്ഷ പരിഗണിക്കൂ. രണ്ടാഴ്ചത്തെ പരീക്ഷണ ഉപയോഗത്തിനുശേഷം മറ്റുസേവനങ്ങള്‍ക്കും മുന്‍ഗണനാക്രമം ബാധകമാക്കും.
https://www.facebook.com/Malayalivartha