ദേ വന്ന് ദാ പോയി... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം നടത്താന്‍ മോദി ബ്രാന്‍ഡുമായി ബിജെപി; കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫേസ്ബുക് ലൈക്കില്‍ മുന്നിലുള്ള ബിജെപി പുതിയ നീക്കങ്ങളിലേക്ക്; പ്രധാനമന്ത്രിയുടെ വരവോടെ ഊര്‍ജം കിട്ടിയ ബിജെപി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാനൊരുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതോടെ വലിയ ആവേശമാണ് നേതാക്കളിലുണ്ടായിരിക്കുന്നത്. ഇതിന്റെ അലയൊലികള്‍ അണികളിലും പ്രതിഫലിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ 'മോദി ബ്രാന്‍ഡ്' വിപുലമായി അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭരണനേട്ടങ്ങളും അപ്പപ്പോള്‍ നല്‍കാനാണു ദേശീയ നേതൃത്വം സോഷ്യല്‍ മീഡിയ ടീമിനോടു നിര്‍ദേശിച്ചിരിക്കുന്നത്.
കേന്ദ്രപദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണെന്നും ഇതു തുറന്നു കാണിക്കണമെന്നും നിര്‍ദേശമുണ്ട്. ഭരണനേട്ടങ്ങള്‍ ഓരോ പ്രായക്കാര്‍ക്കും പ്രത്യേക കാപ്‌സ്യൂളായി നല്‍കാനും നിര്‍ദേശിക്കുന്നു.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫേസ്ബുക് ലൈക്കില്‍ ബിജെപിയാണു മുന്നില്‍. 6.7 ലക്ഷം ലൈക്കുകള്‍. സിപിഎമ്മിന് 5.8 ലക്ഷവും കോണ്‍ഗ്രസിന് 2.7 ലക്ഷവുമാണു ലൈക്കുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനാണു നേതാക്കളില്‍ ലൈക്ക് കൂടുതല്‍. 12 ലക്ഷം. 10 ലക്ഷം വീതം ലൈക്ക് നേടി തൊട്ടുപിന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമുണ്ട്. കെ.സുരേന്ദ്രന് 5 ലക്ഷം ലൈക്കുണ്ട്.
ബിജെപിക്കു 140 മണ്ഡലങ്ങളിലായി 12,000 വാട്‌സാപ് ഗ്രൂപ്പുകളുണ്ട്.
സംസ്ഥാന ഭരണമെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി നീങ്ങാന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ചു കൊച്ചി അമ്പലമേട്ടിലെ സ്‌കൂള്‍ മൈതാനത്ത് ഇന്നലെ നടന്ന പൊതുപരിപാടി കഴിഞ്ഞയുടനെയാണു വേദിക്കടുത്തു തന്നെ ഒരുക്കിയ ഹാളിലേക്കു പ്രധാനമന്ത്രി എത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാള്‍ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടില്‍ എത്തിക്കണം. കേരളത്തില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ബിജെപി മാറണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ലക്ഷ്യം നേടാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ വിജയ് യാത്ര തുടങ്ങാനിരിക്കെയാണ് പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ തുടക്കമിട്ടത്. കൊച്ചി റിഫൈനറി ആസ്ഥാനത്തെ പ്രത്യേക വേദിയിലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം പ്രധാനമന്ത്രി പങ്കെടുത്ത് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം ആണ് പ്രധാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
20 മിനുട്ട് നീണ്ടുനിന്ന കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം താഴെ തട്ട് മുതല്‍ തുടങ്ങിയതായി നേതാക്കള്‍ പ്രധാനമന്ത്രിയെ അറയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭ സുരേന്ദ്രന്‍ പ്രശ്‌നങ്ങളടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല.
എന്തായാലും മോദിയുടെ വരവ് നല്‍കിയ ആവേശത്തോടൊപ്പം മോദി ബ്രാന്‍ഡും കൂടിയാകുമ്പോള്‍ വലിയ മുന്നേറ്റം വരുത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha