സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ... പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്ത് മാത്രമേ തിയതി പ്രഖ്യാപിക്കൂ...

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്നബാധിതമാണെന്നും ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനില്‍ അറോറ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 40,000 പോളിങ് ബൂത്തുകളാണ് ഇത്തവണ ക്രമീകരിക്കുക. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകള്‍ക്കൊപ്പം 15,000 അനുബന്ധ ബൂത്തുകള്‍ കൂടി സജ്ജീകരിക്കാന്‍ തീരുമാനിച്ചതായും സുനില്‍ അറോറ അറിയിച്ചു.
ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയ്ക്ക് മുമ്പായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷു, ഈസ്റ്റര്‍, റമദാന്‍ എന്നിവയും പരീക്ഷകളും പരിഗണിച്ച് തീയതി നിശ്ചയിക്കണമെന്ന് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ദ്ദേശം നല്‍കിയിരുന്നു.
മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയും മേയില്‍ സിബിഎസ്ഇ പരീക്ഷയും നടക്കുന്നുണ്ട്. ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷന്‍ ഡല്‍ഹിയില്‍ വച്ച് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha