കുന്നത്തുകാലില്‍ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി..... സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ ഭീഷണിയാണ് കാരണമെന്ന് ബന്ധുക്കള്‍... സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസ്

കുന്നത്തുകാലില്‍ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി..... സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ ഭീഷണിയാണ് കാരണമെന്ന് ബന്ധുക്കള്‍... സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസ്
കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയത്തില്‍ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷരയാണ് (36) മരിച്ചത്. തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ഭര്‍ത്താവിനെ കാണാന്‍ സുഹൃത്ത് വീട്ടിലെത്തിയിരുന്നു. ഇതുകണ്ട സമീപവാസികളായ നാലു യുവാക്കള്‍ ബൈക്കിലെത്തിയ ആളെ തടഞ്ഞുവയ്ക്കുകയും വീട്ടില്‍ക്കയറി അക്ഷരയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ഈ സമയം, ഭര്‍ത്താവും മക്കളും ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു.
അക്ഷര സഹോദരനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ധരിപ്പിച്ചശേഷം വീടിനുള്ളില്‍ കയറി കൈഞരമ്പ് മുറിച്ചു. തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ നിലയില്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ നാലുമണിയോടെയാണ് മരിച്ചത്.
സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ നാലുപേര്‍ക്കെതിരെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനായി അക്ഷരയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha