വെള്ളാപ്പള്ളിയുടെ മകന്റെ പാര്‍ട്ടിയെ ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം ഡല്‍ഹിയില്‍ ആലോചന തുടങ്ങി... നടേശൻ മുതലാളി ആന്റ് സൺസിനെ ബിജെപിക്ക് മതിയായി, ഉച്ഛാടനത്തിനുള്ള വഴികൾ തേടുന്നു

വെള്ളാപ്പള്ളിയുടെ മകന്റെ പാര്‍ട്ടിയെ ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം ഡല്‍ഹിയില്‍ ആലോചന തുടങ്ങി.
തുഷാര്‍ വെള്ളാപ്പള്ളിയുടെ സഹായം കൊണ്ട് കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ബി ജെ പിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് ഇതില്‍ തീരുമാനമുണ്ടായേക്കും.
ബി ഡി ജെ എസിനെ മുന്‍നിര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ സ്വപ്നങ്ങളൊന്നും നെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി ജെ പി നേതൃത്വത്തിന് തോന്നി തുടങ്ങിയിട്ടുണ്ട്. തുഷാര്‍ വെളളാപ്പള്ളിക്ക് എം.പി. സ്ഥാനം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ബി ജെ പി ദേശീയ നേതൃത്വം അത് കേട്ടില്ലെന്ന് നടിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയിലും അദ്ദേഹത്തിന്റെ പിതാവിലും യാതൊരു പ്രതീക്ഷയും ഇല്ലാത്തതു കൊണ്ടാണ്.
വെള്ളാപ്പള്ളി നടേശന്റെ ചില അഴിമതി കഥകളുടെ ഫയലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലുള്ളതു കൊണ്ടു മാത്രമാണ് വെള്ളാപ്പള്ളി കേന്ദ്രത്തിനെതിരെ സംസാരിക്കാതിരിക്കുന്നത്. എന്തിന് വെള്ളാപ്പള്ളി ആവശ്യപ്പെട്ട കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ പോലും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെള്ളിയാഴ്ച രംഗത്തെത്തിയതോടെയാണ് തുഷാറിന്റെ പാര്‍ട്ടിയെ അവഗണിക്കാന്‍ ബിജെപി തീരുമാനിച്ചത്. മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി പി എം മുന്നേറ്റം നടത്തിയതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ദുരിത കാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചു. ഇതാണ് വോട്ടായി മാറിയതെന്ന് വെള്ളാപ്പാള്ളി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണ്ണയം കഴിഞ്ഞു എസ്.എന്‍.ഡി.പി യോഗം നിലപാട് പ്രഖ്യാപിക്കുമെന്നും നടേശന്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമൂഹ്യ നീതി പാലിച്ചോ എന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന സിപിഐ നിലപാട് നല്ലതാണ്. ചേര്‍ത്തലയില്‍ തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ട് വരുമെന്നും അദേഹം ചോദിച്ചു. ലോത്തമന്‍ ജനകീയനാണ്.
ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐ ഒന്നുകൂടി ചിന്തിക്കണം. ആരെ സ്ഥാനാര്‍ഥി ആക്കിയാലും ജനങ്ങള്‍ ഉള്‍ക്കൊള്ളണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം കള്ള നാണയമാണ്. മത നേതാക്കളെ കാണണ്ട എന്ന് തീരുമാനിച്ച യുഡിഎഫ് ഇപ്പോള്‍ മത മേലധ്യക്ഷന്മാരെ കാണുന്നു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് സത്യമാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് മാഷ് പറഞ്ഞത്. വിശ്വാസികളെ മാറ്റി നിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരാന്‍ പോകുന്നില്ല. അന്ന് ഗോവിന്ദന്‍ മാസ്റ്ററെ ക്രൂശിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പന്‍ പാല സീറ്റ് ചോദിച്ചതില്‍ എന്താണ് തെറ്റ്.? കാപ്പന്‍ നന്ദി ഉള്ളയാളാണ്. കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല. ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യതയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരത്തില്‍ യു ഡി എഫിനെയും എല്‍ ഡി എഫിനെയും പ്രീണിപ്പിക്കുന്ന തരത്തിലാണ് നടേശന്‍ സംസാരിച്ചത്.
ക്രിസ്ത്യാനി അല്ലാത്ത ഒരാളെ അവിടെ എന്ത് കൊണ്ട് സ്ഥാനാര്‍ഥി ആക്കുന്നില്ല എന്ന് വെള്ളാപ്പള്ളി ചോദിച്ചു. നല്‍കിയ വാക്കുകള്‍ ബിജെപി പാലിച്ചില്ല. ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണം. കേരളത്തില്‍ തുടര്‍ ഭരണത്തിന് സാധ്യത. പി.എസ്.സി സമരം തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടയിലാണ് മുന്നണിയുടെ ഘടക കക്ഷി തന്നെ മുന്നണിക്കെതിരെ രംഗത്തെത്തിയത്. വന്‍ പ്രതിഷേധമാണ് നടേശന്റെ വാക്കുകള്‍ ബി ജെ പിയിലുണ്ടാക്കിയത്.രണ്ടു വള്ളത്തിലായി കാലുറപ്പിച്ച് നടേശന്‍ നടത്തുന്ന തുഴച്ചില്‍ ഏതു വിധേനയും ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കരുതുന്നു. മുന്നണിയെ കാര്യ സാധ്യത്തിനുള്ള ഉപാധിയാക്കി മാറ്റാന്‍ സമ്മതിക്കരുതെന്നാണ് ബിജെപി നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും പിന്തുണയോടെ ഒരു പഞ്ചായത്ത് പോലും പിടിക്കാന്‍ കഴിയുമെന്ന് ബി ജെ പി കരുതുന്നില്ല. ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പാര്‍ട്ടി നടത്തിയ മുന്നേറ്റം പോലും തുഷാറിന്റെ സാഹായത്തോടെ നടത്താന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല.
"
https://www.facebook.com/Malayalivartha

























