സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന പിഎസ് സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഔദ്യോഗിക തലത്തില്‍ വൈകിട്ട് ആദ്യ ചര്‍ച്ച നടത്തും

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന പിഎസ് സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഔദ്യോഗിക തലത്തില്‍ വൈകിട്ട് ആദ്യ ചര്‍ച്ച നടത്തും. 26 ദിവസമായി തുടരുന്ന സമരത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ച തയാറാകുന്നത്. ഉദ്യോഗസ്ഥതല ചര്‍ച്ചയാണ് വൈകിട്ട് 4.30ന് നിശ്ചിയിച്ചിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമും സര്‍ക്കാര്‍ പ്രതിനിധികളായി ചര്‍ച്ചയ്ക്ക് എത്തും. സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളും ആവശ്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കും.
സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് നിര്‍ബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു. ഇന്ന് ഉച്ചയോടെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് കത്ത് നല്‍കിയത്.
സമരം തീര്‍ക്കാന്‍ ചര്‍ച്ച വേണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരിന് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ചര്‍ച്ചയ്ക്ക് തയാറായെങ്കിലും സിപിഎം നേതാക്കളും മന്ത്രിമാരും സമരത്തിനെതിരേ പരസ്യ നിലപാട് തുടരുകയാണ്.
"
https://www.facebook.com/Malayalivartha

























