കുമളിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ വിവരങ്ങൾ പുറത്ത്; പരിചയം അടുപ്പമായി എട്ടുമാസം മുൻപ് ഒരുമിച്ച് താമസവും തുടങ്ങി

ഇടുക്കി കുമളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിലായി. നാടുവിടാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കുമളി താമരകണ്ടത്ത് താമസിക്കുകയായിരുന്ന ഉമാമഹേശ്വരിയെന്ന റസിയ (36) യാണ് ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്. യുവതി കൊല്ലപ്പെട്ടതുമായ് ബന്ധപ്പെട്ട സംഭവത്തിൽ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വാഗമണ്‍ മണികണ്ഠ ഭവനില്‍ ഈശ്വരനെ (40) പിന്നീട് വാഗമണ്ണിലെ ഒളിയിടത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റസിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ഇയാൾ ഇന്നലെ പുലർച്ചെ താമരക്കണ്ടത്തെ വീട്ടിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. റസിയയും ഈശ്വരനും ആദ്യം വിവാഹ ബന്ധം ഉപേക്ഷിച്ചവരാണ്. ഇരുവരുടെയും മക്കൾ ചില്‍ഡ്രന്‍സ് ഹോമിലാണ്. ഇവിടെ വെച്ചായിരുന്നു ഇവർ രണ്ടുപേരും പരിചയത്തിലായത്. തുടർന്ന്, വാഗമണ്‍ സ്വദേശിയായ ഈശ്വരന് പിന്നീട് മകനൊപ്പം ഒറ്റക്ക് താമസിക്കുകയായിരുന്ന റസിയയുമായി അടുപ്പം സ്ഥാപിച്ചു. എട്ട് മാസം മുന്‍പ് ഇരുവരും റസിയയുടെ വീട്ടില്‍ ഒരുമിച്ച് താമസവും തുടങ്ങി. എന്നാല്‍ റസിയയുടെ ആദ്യ വിവാഹത്തിലെ മകനെ ഈശ്വരന് ഉപദ്രവിക്കുന്നത് പതിവായിരുന്നു തുടർന്ന് ഈശ്വരനും റസിയയും തമ്മിൽ വഴക്കാകുകയും. മകനെ ഉപദ്രവിച്ചെന്ന് പറഞ്ഞ് റസിയ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിനിടെ ആയിരുന്നു കൊലപാതകം.
https://www.facebook.com/Malayalivartha


























